ഐ.പി.എല്ലിൽ മുംബൈക്ക് ജയം
text_fieldsമുംബൈ: ഐ.പി.എല്ലിൽ ഗുജറാത്ത് ലയണ്‍സിനെതിരെ മുംബൈക്ക് ആറ് വിക്കറ്റ് ജയം. ഗുജറാത്ത് ഉയർത്തിയ 177 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെയാണ് മുംബൈ മറികടന്നത്. നിതിഷ് റാണയുടെ അർധ സെഞ്ചുറിയും രോഹിത് ശർമയുടെയും കീറോണ്‍ പൊള്ളാർഡിെൻറയും മികച്ച പ്രകടനവുമാണ് മുംബൈ നിരയെ ജയിപ്പിച്ചത്. സ്കോർ: ഗുജറാത്ത് ലയണ്‍സ്- 176/4(20), മുംബൈ ഇന്ത്യൻസ്- 177/4(19.3).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് റണ്ണൊന്നുമെടുക്കാതെ ഡെയിൻ സ്മിത്തിനെ നഷ്ടമായി. തുടർന്നിറങ്ങിയ മക്കല്ലം 44 പന്തിൽ 64 റൺസ് നേടിയെങ്കിലും 29 പന്തിൽ 28 റൺസ് മാത്രം നേടി പുറത്തായ റെയ്നയുടെ ബാറ്റിങ് ടീം സ്കോറിന് വേഗം കുറച്ചു. ഇരുവരും പുറത്തായശേഷം ദിനേശ് കാർത്തിക്നടത്തിയ പ്രകടനമാണ് ഗുജറാത്ത് സ്കോർ 176ലെത്തിച്ചത്.
മുംബൈക്കായി മക്ഗ്ലീഗൻ രണ്ടും മലിംഗ, ഹർഭജൻ എന്നിവർ ഓരോ വിക്കറ്റും നേടി. അർധ സെഞ്ചുറി നേടിയ റാണ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഗംഭീറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.