പഞ്ചാബിനെ വീഴ്ത്തി; പ്രതീക്ഷകൾ നിലനിർത്തി മുംബൈ
text_fieldsഇന്ദോർ: നിർണായക മത്സരത്തിൽ ബാറ്റ്സ്മാന്മാർ അവസരത്തിനൊത്തുയർന്നപ്പോൾ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് ജയം. പഞ്ചാബ് കുറിച്ച 175 റൺസ് വിജയലക്ഷ്യം ഒാപണർ സൂര്യകുമാർ യാദവിെൻറയും (57), ക്രുനാൽ പാണ്ഡ്യ (31 നോട്ടൗട്ട്), ക്യാപ്റ്റൻ രോഹിത് ശർമ (24 നോട്ടൗട്ട്) എന്നിവരുടെയും മികവിൽ ഒരോവറും ആറ് വിക്കറ്റും കൈയിലിരിക്കേ മുംബൈ മറികടന്നു. ഇഷാൻ കിഷൻ (25), ഹർദിക് പാണ്ഡ്യ (23) എന്നിവർ പിന്തുണ നൽകി. പഞ്ചാബിനായി മുജീബ് റഹ്മാൻ രണ്ട് വിക്കെറ്റെടുത്തു.
ആദ്യം ബാറ്റ് െചയ്ത പഞ്ചാബ് ക്രിസ് ഗെയ്ൽ (50), മാർക്കസ് സ്റ്റോയ്നിസ് (29), ലോകേഷ് രാഹുൽ (24), കരുൺ നായർ (23) എന്നിവരുടെ മികവിൽ 20 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മികച്ച ഫോമിൽ കളി തുടരുന്ന ഗെയ്ൽ സീസണിലെ തെൻറ മൂന്നാം അർധ ശതകം കുറിച്ചപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് പൊരുതാവുന്ന സ്കോർ.
ഒാപണർമാരായ ഗെയ്ലും രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ 54 റൺസ് ചേർത്തു. രാഹുലിനെ ജെ.പി. ഡുമിനിയുടെ ൈകകളിലെത്തിച്ച് മായങ്ക് മാർകണ്ഡെയാണ് മുംബൈക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. എന്നാൽ, ഏറെ വൈകാതെ 12ാം ഒാവറിൽ സ്കോർബോർഡിൽ 88 റൺസായേപ്പാൾ ബെൻ കട്ടിങ്ങിന് വിക്കറ്റ് സമ്മാനിച്ച് ഗെയ്ലും മടങ്ങി. ഇതോടെ പഞ്ചാബിെൻറ സ്കോറിങ് മന്ദഗതിയിലായി.
എന്നാൽ, അവസാന ഒാവറുകളിൽ ആഞ്ഞടിച്ച സ്റ്റോയ്നിസാണ് പഞ്ചാബിനെ 174ലെത്തിച്ചത്. പാണ്ഡ്യയെറിഞ്ഞ അവസാന ഒാവറിൽ രണ്ട് സിക്സും രണ്ട് ഫോറും സഹിതം 22 റൺസാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. യുവരാജ് സിങ് (14), അക്സർ പേട്ടൽ (13), മായങ്ക് അഗർവാൾ (11) എന്നിവരാണ് മറ്റ് സ്കോറർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.