മുഷ്ഫിഖിന് ഇരട്ട സെഞ്ച്വറി; ബംഗ്ലാദേശ് 522/7
text_fieldsധാക്ക: ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടു ഡബ്ൾ സെഞ്ച്വറി നേടുന്ന ഏക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ബംഗ്ലാദേശിെൻറ മുഷ്ഫിഖുർ റഹീം. പുറത്താകാതെ 219 റൺസുമായി മുഷ്ഫിഖുർ ടീമിനെ മുന്നിൽനിന്ന് നയിച്ചപ്പോൾ, സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 522 റൺസെടുത്ത് ഡിക്ലയർ ചെയ്തു. സെഞ്ച്വറിയുമായി മുമിനുൽ ഹഖ് (161) പിന്തുണയേകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ രണ്ടാം ദിനം അവസാനിക്കുേമ്പാൾ, ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസെടുത്തിട്ടുണ്ട്. ബ്രിയാൻ കാരിയും (10) ഡോണൾഡ് ട്രിപോനോയുമാണ് ക്രീസിൽ (0). ക്യാപ്റ്റൻ ഹാമിൽടൺ മസ്കഡസയുടെ (14) വിക്കറ്റാണ് നഷ്ടമായത്.
26 റൺസിന് മൂന്നു വിക്കറ്റ് നഷ്ടമായി വൻ തകർച്ചയിൽ നിന്നാണ് ആതിഥേയർ ഉയിർത്തെഴുന്നേൽക്കുന്നത്. ലിറ്റൺ ദാസ് (9), ഇംറുൽ കൈസ് (0), മുഹമ്മദ് മിതുൻ (0) എന്നിവരെ 11 ഒാവറിനിടെ ബംഗ്ലാദേശിന് നഷ്ടമായി. എന്നാൽ, പിന്നാലെ മുമിനുൽ ഹഖും-മുഷ്ഫിഖുർ റഹീമും രക്ഷകരായി അവതരിച്ചു. നാലാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത് 266 റൺസിെൻറ കൂറ്റൻ പാർട്ണർഷിപ്. മുമിനുൽ ഹഖ് മടങ്ങിയെങ്കിലും രണ്ടാം ദിനവും മുഷ്ഫിഖുർ അടക്കിവാണു. 421 പന്ത് നേരിട്ട റഹീം 18 ഫോറും ഒരു സിക്സുമടക്കമാണ് പുറത്താകാതെ 219 റൺസെടുത്തത്. 2013ൽ ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിെൻറ ആദ്യ ഡബ്ൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.