എം.വി. ശ്രീധർ അന്തരിച്ചു
text_fieldsഹൈദരാബാദ്: മുൻ ഹൈദരാബാദ് ക്രിക്കറ്ററും ബി.സി.സി.െഎ ജനറൽ മാനേജറുമായിരുന്ന ഡോ. എം.വി. ശ്രീധർ അന്തരിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ഹൈദരാബാദ് ജഴ്സിയിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ നിറഞ്ഞുകളിച്ച ശ്രീധർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. 51വയസ്സായിരുന്നു. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം ഭരണ തലത്തിലേക്ക് ചുവടുമാറിയ ഇദ്ദേഹം നാലുവർഷത്തോളം ബി.സി.സി.െഎ ജനറൽ മാനേജർ പദവിയിലിരുന്നു. ഒരുമാസം മുമ്പ് മാത്രമാണ് ഇൗ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്.
1988 മുതൽ 2000വരെ ഹൈദരാബാദിെൻറ മുൻ നിര ഒാപണിങ് ബാറ്റ്സ്മാനും ഒാഫ് ബ്രേക്ക് ബൗളറുമായിരുന്നു ശ്രീധർ. 97 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്ന് 6701 റൺസും 35 ലിസ്റ്റ് ‘എ’ മത്സരങ്ങളിൽ നിന്ന് 930 റൺസും നേടി.
തുടർന്നാണ് ഭരണരംഗത്തേക്ക് ചുവടുമാറ്റിയത്. ഇന്ത്യൻ ടീമിെൻറ വിദേശപര്യടനങ്ങളിൽ പലതവണ മാനേജറുമായി. കുപ്രസിദ്ധമായ മങ്കിഗേറ്റ് വിവാദം നടന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനവേളയിലും ശ്രീധർ അഡ്മിനിസ്ട്രേറ്റിവ് മാനേജറുടെ റോളിലുണ്ടായിരുന്നു. ഇൗ ജൂൈലയിൽ അനിൽകുംെബ്ല രാജിവെച്ചതിനുപിന്നാലെ വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും അനുഗമിച്ചിരുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറികൂടിയാണ് എം.വി. ശ്രീധർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.