നാഗാലാൻഡിനെ രണ്ട് റൺസിന് പുറത്താക്കി കേരളം; ആദ്യ പന്തിൽതന്നെ കേരളത്തിന് ജയം
text_fieldsഗുണ്ടൂർ: 11 താരങ്ങൾ, പത്ത് പേർ പൂജ്യം, ഒാടിയെടുത്തത് ഒരു റൺസ്, ഒരു വൈഡ്, ആകെ രണ്ട് റൺസ്... നേരംപോക്കിനായി പാടവരമ്പത്തും പറമ്പിലും ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന കുട്ടികളുടെ സ്കോറാണിതെന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ അണ്ടർ 19 ക്രിക്കറ്റ് മത്സരത്തിൽ കേരള വനിതകൾക്കെതിരെ നാഗാലാൻഡിെൻറ പെൺപടയുടെ അവസ്ഥയാണിത്. ഗുണ്ടൂരിലെ കെ.സി കോളജ് ഗ്രൗണ്ടിൽ നടന്ന അണ്ടർ 19 വനിത സൂപ്പർലീഗ് ഏകദിന മത്സരത്തിലാണ് കേരളത്തിനെതിരെ നാഗാലാൻഡ് നാണംകെട്ടത്.
ആദ്യമായാണ് ബി.സി.സി.െഎയുടെ ഒൗദ്യോഗിക ടൂർണമെൻറിൽ ഒരു ടീം രണ്ട് റൺസിന് പുറത്താകുന്നത്. മൂന്ന് റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എതിരാളികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി മത്സരം അവസാനിപ്പിച്ചു. കേരളത്തിന് വേണ്ടി പന്തെറിഞ്ഞ അഞ്ച് താരങ്ങളിൽ നാല് പേരും റൺസൊന്നും വഴങ്ങിയില്ല. ക്യാപ്റ്റൻ മിന്നു മാണി നാല് ഒാവറിൽ ഒരു റൺസ് പോലും വഴങ്ങാതെ നാല് വിക്കറ്റെടുത്തപ്പോൾ ആറോവറും മെയ്ഡനാക്കിയ സൗരഭ്യ രണ്ട് പേരെ പുറത്താക്കി. സാന്ദ്ര സുരേനും ബിബി സെബാസ്റ്റ്യനും ഒരുവിക്കറ്റ് വീതം വീഴ്ത്തി. രണ്ട് പേർ റണ്ണൗട്ടായി.
ആറാം ഒാവറിലാണ് നാഗാലാൻഡിെൻറ തകർച്ച തുടങ്ങിയത്. ഒരു റൺസെടുത്ത ഒാപണർ മേൻക പുറത്താവുേമ്പാൾ നാഗാലാൻഡിെൻറ സ്കോർബോർഡിൽ രണ്ട് റൺസുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം വൈഡായിരുന്നു. പിന്നീട് കണ്ടത് ഘോഷയാത്ര. 17 ഒാവർ പിടിച്ചുനിന്നെങ്കിലും ഒരു റൺസ് പോലും കൂട്ടിച്ചേർക്കാൻ അവർക്കായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനെതിരായ ആദ്യ പന്ത് തന്നെ വൈഡായിരുന്നു. ഒന്നാം പന്ത് വീണ്ടുമെറിഞ്ഞപ്പോൾ ബൗണ്ടറിയിലേക്ക് പറത്തി അൻസു രാജു ജയം സമ്മാനിച്ചു.
മുൻ രഞ്ജി ട്രോഫി താരം ഹൊകായിറ്റോ സിമോമിയാണ് നാഗാലാൻഡിെൻറ കോച്ച്. ക്രിക്കറ്റ് അത്ര പ്രചാരമല്ലാത്ത നാഗാലാൻഡിൽ പത്രപ്പരസ്യം നൽകിയാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും മഴയായതിനാൽ പരിശീലനത്തിന് സമയം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് കൂടുതൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇൗ വർഷം മുതലാണ് നാഗാലാൻഡ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബി.സി.സി.െഎ കളിക്കാൻ അവസരം നൽകിയത്. കഴിഞ്ഞ ദിവസം നാഗാലാൻഡും മണിപ്പൂരും തമ്മിൽ നടന്ന പുരുഷ വിഭാഗം മത്സരത്തിൽ 136 വൈഡുകൾ എറിഞ്ഞിരുന്നു.
1- നാഗാലാൻഡിെൻറ ടോപ് സ്കോറർ
2- നാഗാലാൻഡിെൻറ ആകെ സ്കോർ
4- ഒരു റൺസ് പോലും വഴങ്ങാതെ നാല് ബൗളർമാർ
10- ഒരു റൺസ് പോലുമെടുക്കാത്തവർ
16- മെയ്ഡൻ ഒാവറുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.