ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റ്; അപര്‍ണാ റോയിലൂടെ കേരളത്തിന് ആദ്യ സ്വര്‍ണം
text_fieldsറോഹ്തക് (ഹരിയാന): രണ്ടുദിനത്തെ കാത്തിരിപ്പിനൊടുവിൽ സുവർണത്തിളക്കത്തിൽ കേരളം. അപർണ റോയിയുടെയും നിവ്യ ആൻറണിയുടെയും റെക്കോഡ് തിളക്കമുള്ള രണ്ട് സ്വർണമുൾപ്പെടെ നാലു സുവർണനേട്ടത്തോടെ മീറ്റിൽ മലയാളത്തിെൻറ തിരിച്ചുവരവ്. ഇതിനൊപ്പം രണ്ടുവീതം വെള്ളിയും വെങ്കലവുമായി ബുധനാഴ്ച കേരളസംഘത്തിെൻറ കുതിപ്പ്. ഇതോടെ കേരളത്തിെൻറ കൈയകലത്തിലായി ഹരിയാന. നിലവിൽ 42 പോയൻറുമായി ഹരിയാന തന്നെയാണ് മുന്നിൽ. മൂന്നാം ദിനത്തെ മിന്നൽ കുതിപ്പിലൂടെ 38 പോയൻറുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് എത്തി. 20 പോയൻറുമായി തമിഴ്നാടാണ് മൂന്നാമത്.
മീറ്റിെൻറ ആദ്യ രണ്ടുദിവസങ്ങളിലും സ്വർണം എത്തിപ്പിടിക്കാൻ കഴിയാതിരുന്ന കേരളത്തിന് അപർണ റോയിയാണ് ആദ്യ സുവർണം സമ്മാനിച്ചത്. പെൺകുട്ടികളുടെ 100 മീ. ഹർഡ്ൽസിലാണ് മിന്നും പ്രകടനത്തോടെ കോഴിക്കോടിെൻറ സുവർണതാരം അപർണ റോയി മീറ്റ് റെക്കോഡിനൊപ്പം സ്വർണ വരൾച്ചക്ക് അറുതിവരുത്തിയത്. ഇതിെൻറ അലയടങ്ങുംമുമ്പ് കേരള ക്യാമ്പിലേക്ക് പോൾവാട്ട് പിറ്റിൽ നിന്ന് കല്ലടി സ്കൂളിെൻറ നിവ്യ ആൻറണി വീണ്ടും റെക്കോഡ് മധുരമെത്തിച്ചു. ഉച്ചക്ക് ആൺകുട്ടികളുടെ ലോങ്ജംപിൽ പാലക്കാട് പറളിയുടെ ടി.പി. അമൽ സ്വർണം കഴുത്തിലണിഞ്ഞു. 4X100 മീറ്ററിൽ മലയാളി പെൺകൂട്ടം നാലാമത്തെ സ്വർണം എത്തിച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങിയ ആൺകുട്ടികളുടെ റിലേയിൽ ബാറ്റൺ കൈമാറുന്നതിന് പിഴവുമൂലം പുറത്തായത് ചാമ്പ്യന്മാർക്ക് തിരിച്ചടിയായി.
അപർണയും നിവ്യയും
കേരള ക്യാമ്പിൽ ചിരി പരന്ന മീറ്റിെൻറ മൂന്നാംദിനം മിന്നുംതാരങ്ങളായി അപർണ റോയിയും നിവ്യ ആൻറണിയും. പെൺകുട്ടികളുടെ 100മീ. ഹർഡ്ൽസിൽ 14.25 സെക്കൻഡുകൾക്ക് ഫിനിഷ് ചെയ്താണ് പുല്ലൂരാംമ്പാറ സെൻറ് ജോസഫ് സ്കൂളിലെ പ്ലസ് വൺകാരിയായ അപർണ റെക്കോർഡ് സ്വന്തമാക്കിയത്. കേരളത്തിെൻറ തന്നെ ഡൈബി സെബാസ്റ്റ്യൻ 2016ൽ കുറിച്ചസമയമാണ്(14.36) അപർണ തിരുത്തിയത്. റിലേയിലും സ്വർണം നേടി ഇൗ ഭാവിതാരം ബുധനാഴ്ച തേൻറതാക്കി.
പ്രതീക്ഷ കാത്ത വിജയമായിരുന്നു പോൾവാട്ട് പിറ്റിൽ പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ കേരള പെൺസംഘത്തിൽ നായികകൂടിയായ നിവ്യ ആൻറണിയുടേത്. ഫയൽവാന്മാരുടെ നാട്ടിൽ ജീവിതത്തിെൻറ ഏറ്റവും മികച്ച ഉയരം കണ്ടെത്തിയതോടെ മീറ്റ് റെക്കോർഡും ഒപ്പം നിന്നു. 3.60 മീറ്റർ പോളിൽ കുത്തിയുയർന്നാണ് പുതുറെക്കോർഡ് കുറിച്ചത്. 2016ൽ കേരളത്തിെൻറ രാജ്യാന്തരതാരം മരിയ ജയ്സൺ സ്ഥാപിച്ച (3.50) റെക്കോർഡാണ് തിരുത്തിയത്. ഇൗ ഇനത്തിൽ കല്ലടി സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർഥിയായ കണ്ണൂർ ആലക്കോട് സ്വദേശി അർഷ ബാബു വെങ്കലം സ്വന്തമാക്കി (3.20)
പറളിയുടെ അമലും അനസും
ആൺകുട്ടികളുടെ ലോങ് ജംപിൽ ഇരട്ടമധുരത്തിലേക്കായിരുന്നു കേരളത്തിെൻറ ചാട്ടം. മലയാളിേപ്പാരായി മാറിയ മത്സരത്തിൽ 7.11 മീറ്റർ ചാടി പാലക്കാട് പറളി എച്ച്.എസിലെ ടി.പി അമൽ സ്വർണം സ്വന്തമാക്കിയപ്പോൾ ഇതേ സ്കൂളിലെ തന്നെ എൻ. അനസ് വെള്ളി സ്വന്തമാക്കി. പ്ലസ് ടു വിദ്യാർഥിയായ അമൽ കഴിഞ്ഞ സീനിയർ മീറ്റിൽ വെങ്കലം സ്വന്തമാക്കിയിരുന്നു.
കടുത്ത പോരാട്ടത്തിനൊടുവിലാണ് കേരളം റിലേയിൽ സ്വർണം സ്വന്തമാക്കിയത്. അപർണ റോയി, കെ.എം.നിബ, മൃദുല മരിയ ബേബി, ജി.രേഷ്മ( ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്) എന്നിവരാണ് കേരളത്തിൽ റിലേയിൽ സുവർണം സമ്മാനിച്ചത്. ആൺകുട്ടികളുടെ 800 മീ.വെള്ളി നേടിയ ആദർശ് ഗോപി േകാതമംഗലം മാർ ബേസിൽ സ്കൂളിെൻറ താരമാണ്. ഒരു മിനിറ്റ് 56.12 സെക്കൻറിലാണ് ഫിനിഷ് ചെയ്തത്. അതിേവഗതാരങ്ങളെ കണ്ടെത്താനുള്ള പോരാട്ടത്തിൽ നിബിൻ ബൈജു വെങ്കലവും സമ്മാനിച്ചു.
നാടകീയ നടത്തം
നാടകീയത നിറഞ്ഞതായിരുന്നു നടത്ത മത്സരം. കേരളത്തിെൻറ രണ്ട് താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ഒാഫീഷ്യൽസിെൻറ ശ്രദ്ധകുറവുമൂലം ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കെ, കേരളത്തിെൻറ സി.കെ.ശ്രീജയെ നിർബന്ധപൂർവം തടഞ്ഞു. മത്സരം പൂർത്തിയാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഫിനിഷ് ചെയ്യാൻ ഇവർ നിർബന്ധിച്ചു. താരം പരാതിപ്പെട്ടതോടെ ഒഫിഷ്യൽസിന് തെറ്റു ബോധ്യെപ്പട്ടു. ഇതിനുപിന്നാലെ െവങ്കലം സി.കെ.ശ്രീജക്കാണെന്ന മത്സരഫലം പുറത്തുവന്നു. എന്നാൽ, മൂന്നാമതെത്തിയ മഹാരാഷ്ട്രതാരം പാരാതിപ്പെട്ടതോടെ റിസൽറ്റ് തിരുത്തി. ഇതിൽ മഹാരാഷ്ട്രതാരത്തിന് മൂന്നാം സ്ഥാനവും കേരളത്തിെൻറ ആശ സോമന് നാലാം സ്ഥാനവും സി.കെ ശ്രീജക്ക് അഞ്ചാം സ്ഥാനവുമാണ്. വ്യാഴാഴ്ച ഒമ്പത് ഫൈനലുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.