കാര്യവട്ടത്ത് ഇന്ത്യൻ ജയം
text_fieldsതിരുവനന്തപുരം: ഏറെ നേരം മഴ കളിച്ചശേഷം തുടങ്ങിയ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ട്വൻറി20 മത്സരത്തിൽ ഇന്ത്യക്ക് ജയം. മഴ മൂലം എട്ട് ഒാവറാക്കി ചുരുക്കിയ കളിയിൽ ആറ് റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇേതാടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിയേർ 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 67 റൺസിലൊതുങ്ങിയശേഷം മികച്ച ബൗളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയും കിവീസിനെ ആറിന് 61 റൺസിലൊതുക്കുകയായിരുന്നു.
ഇന്ത്യൻ നിരയിൽ മനീഷ് പാണ്ഡെ (17), ഹർദിക് പാണ്ഡ്യ (14 നോട്ടൗട്ട്), വിരാട് കോഹ്ലി (13) എന്നിവരാണ് രണ്ടക്കം കടന്നത്. രോഹിത് ശർമ (എട്ട്), ശിഖർ ധവാൻ (ആറ്), ശ്രേയസ് അയ്യർ (ആറ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. എം.എസ്. ധോണി (പൂജ്യം) പാണ്ഡ്യക്കൊപ്പം പുറത്താവാതെ നിന്നു. കിവീ നിരയിൽ ടിം സൗത്തി, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റ് വീതവും ട്രെൻറ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. മഴ മൂലം രണ്ടര മണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്. ഏഴ് മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം ഒടുവിൽ ആരംഭിച്ചത് 9.30ന്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കുറഞ്ഞ ഒാവർ മത്സരമായതിനാൽ പരമാവധി റൺസെടുക്കണമെന്ന സമ്മർദത്തിൽ ഇന്ത്യൻ ഒാപണർമാരായ രോഹിതും ധവാനും പതറിയാണ് തുടങ്ങിയത്. ബോൾട്ടും മിച്ചൽ സാൻറ്നറുമെറിഞ്ഞ ആദ്യ രണ്ട് ഒാവറുകളിൽ ഏഴ് റൺ വീതം മാത്രമാണ് പിറന്നത്. ഇതിെൻറ സമ്മർദത്തിൽ ആഞ്ഞുവീശിയ ഒാപണർമാർ ടിം സൗത്തിയെറിഞ്ഞ മൂന്നാം ഒാവറിൽ അടുത്തടുത്ത പന്തുകളിൽ മടങ്ങി. ഇരുവരും സാൻറ്നർക്കാണ് പിടികൊടുത്തത്. വിരാട് കോഹ്ലി വന്നയുടൻ ഫോറും പിന്നാലെ സിക്സും പായിച്ചെങ്കിലും ഇഷ് സോധിയെറിഞ്ഞ നാലാം ഒാവറിൽ ബോൾട്ടിന് ക്യാച്ച് നൽകി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.