ഏകദിന ടീമിന് സന്തുലിതത്വമില്ല –കോഹ്ലി
text_fieldsലീഡ്സ്: ഇംഗ്ലണ്ടിനെതിരായ പരമ്പര കൈവിട്ടതിനുപിന്നാലെ ഇന്ത്യൻ ടീമിന് ഇനിയും സന്തുലിതത്വം നേടാനായിട്ടില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ആത്മ വിമർശനം. നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ എട്ടുവിക്കറ്റിെൻറ വമ്പൻ തോൽവി ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു നായകൻ. 2019 ലോകകപ്പിനുമുമ്പ് എല്ലാ പൊസിഷനിലും സ്ഥിരതയാർന്ന താരങ്ങളുമായി ടീം ഉയരുമെന്നും കോഹ്ലി പറഞ്ഞു. തോൽവിയോടെ ഏകദിനത്തിൽ തുടർച്ചയായ ഒമ്പത് പരമ്പര വിജയവുമായി ഇന്ത്യയുടെ വിസ്മയക്കുതിപ്പിന് അവസാനമായിരുന്നു.
‘‘ഇംഗ്ലണ്ടിനെപ്പോലെ ശക്തമായ ഒരു ടീമിനോട് ഏറ്റുമുട്ടുന്നതിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങൾ പരാജപ്പെട്ടു. അവരുടെ അർഹിച്ച വിജയമാണിത്. 25-30 ഒാവറിൽ സ്കോറിങ്ങിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു. റൂട്ടിെൻറയും മോർഗെൻറയും ഇന്നിങ്സിന് മുന്നിലും ബൗളർന്മാർ പരാജയമായി മാറി’’-കോഹ്ലി പറഞ്ഞു. ലോകേഷ് രാഹുൽ, ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ എന്നിവർക്ക് പകരം ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, ഷർദുൽ ഠാകുർ എന്നിവരെ മൂന്നാം മത്സരത്തിൽ പരിഗണിച്ചതിനെയും കോഹ്ലി ന്യായീകരിച്ചു. ‘‘മൂന്നുപേരെയും ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു. കാർത്തിക് നല്ലവണ്ണം തുടങ്ങി. എന്നാൽ, അത് നിലനിർത്താനായില്ല. ഭുവനേശ്വർ കുമാർ ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ഷർദുലിെൻറ മികവ് പുറത്തെടുത്തിട്ടില്ല. നല്ല കഴിവുള്ള താരമാണ്. ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ശക്തമാണ്. അതിൽ ഞങ്ങൾ തിരിച്ചെത്തും’’ -കോഹ്ലി പറഞ്ഞു.
2-1നാണ് ഇന്ത്യ പരമ്പര കൈവിട്ടത്. ആദ്യ മത്സരത്തിൽ ജയിച്ചതിെൻറ ആത്മിവിശ്വാസം തുടർന്ന് രണ്ടു മത്സരങ്ങളിലും ഇന്ത്യക്ക് മുതലാക്കാനായില്ല. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുകാട്ടിയ ഇന്ത്യ എട്ടുവിക്കറ്റിനായിരുന്നു ജയിച്ചത്. എന്നാൽ, അടുത്ത മത്സരങ്ങളിൽ ആതിഥേയർ തിരിച്ചടിച്ചു. രണ്ടാം മത്സരത്തിൽ 86 റൺസിന് ഇന്ത്യയെ തോൽപിച്ച ഇംഗ്ലീഷുകാർ നിർണായകമായ മൂന്നാം മത്സരത്തിൽ എട്ടുവിക്കറ്റിനും ജയിച്ചു. സ്കോറിങ്ങിൽ വേഗം കുറഞ്ഞതാണ് ഇന്ത്യക്ക് ‘ഫൈനൽ’ മത്സരത്തിൽ വിനയായത്. നിശ്ചിത ഒാവറിൽ അടിച്ചെടുക്കാനായത് 256 റൺസ് മാത്രം. ശിഖർ ധവാൻ (44), വിരാട് കോഹ്ലി (71), എം.എസ്. ധോണി (42) എന്നിവർ ടോട്ടൽ പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും ബാക്കിയുള്ളവർ പരാജയമായി. 13 പന്തിൽ 30 റൺസുമായി ജോണി ബെയർസ്റ്റോ അടി തുങ്ങിയപ്പോഴേ കളികൈവിെട്ടന്നു തോന്നിച്ചതാണ്. പിന്നാലെയെത്തിയ ജോ റൂട്ടും (100 നോട്ടൗട്ട്), ഒയിൻ മോർഗനും (88 നോട്ടൗട്ട്) 44.3 ഒാവറിൽ എളുപ്പം പണിതീർക്കുകയും ചെയ്തു. റൂട്ടിെൻറ തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. ട്വൻറി20 പരമ്പരയിൽ നിറംമങ്ങിയ ടെസ്റ്റ് ക്യാപ്റ്റെൻറ ഷോർട്ട് ഫോർമാറ്റുകളിലെ സ്ഥാനം േചാദ്യംചെയ്യപ്പെട്ട് തുടങ്ങിയ നേരത്തായിരുന്നു അവസരോചിതമായ രണ്ട് ശതകങ്ങളുമായി താരത്തിെൻറ തിരിച്ചുവരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.