ക്രിക്കറ്ററിയാത്ത താൻ എങ്ങനെ ഷമിക്കെതിരെ ഒത്തുകളി ആരോപിക്കും: ഹസിൻ ജഹാൻ
text_fieldsഷമി ഒത്തുകളിച്ചെന്ന് താൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭാര്യ ഹസിൻ ജഹാെൻറ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹസിൻ പ്രതികരിച്ചത്.
താൻ ഒത്തുകളി നടത്തിയെന്ന് ഭാര്യ ഹസിൻ ആരോപിച്ചതായി ഷമി ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ക്രിക്കറ്റ് കളിയെ കുറിച്ചറിയാത്ത താൻ അത്തരമൊരു ആരോപണം ഒരിക്കലും നടത്തിയിട്ടില്ലെന്നായിരുന്നു ഹസിെൻറ പ്രതികരണം.
സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.െഎ ഭരണ സമിതി ചെയർമാൻ വിനോദ് റായ് ബോർഡിെൻറ അഴിമതി വിരുദ്ധ നേതൃത്വത്തിനോട് ഷമിക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും വിനോദ് റായ് ഉത്തരവിട്ടിട്ടുണ്ട്.
ആരോപണത്തിെൻറ ഭാഗമായി ഷമിയും ഹസിനും തമ്മിലുള്ള ടെലിഫോൺ സംഭാഷണവും റായ്യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു. ഇംഗ്ലണ്ടിൽ വ്യാപാരം നടത്തുന്ന മുഹമ്മദ് ഭായ് നൽകിയ പണം പാകിസ്താൻ സ്വദേശിയായ കാമുകിയിൽ നിന്നും ഷമി വാങ്ങിയെന്നടക്കമുള്ള ആരോപണമായിരുന്നു ജഹാൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.