ഞെട്ടിച്ച് പുജാരയും അയ്യരും; മുഷ്താഖ് അലി ടൂർണമെൻറിൽ പിറന്നത് കിടിലൻ റെക്കോർഡുകൾ
text_fieldsഇന്ദോർ: ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പുജാരക്ക് ട്വൻറി20യിൽ ആദ്യ സെഞ്ച്വറി. ശ്രേയസ് അയ്യർക്ക് ഇന്ത്യക്കാരെൻറ മികച്ച ട്വൻറി20 സ്കോർ. മുംബൈക്ക് ഇന്ത്യയിലെ ഏറ് റവും മികച്ച മൂന്നാമത്തെ ട്വൻറി20 ടോട്ടൽ. സയ്യിദ് മുഷ്താഖ് അലി ട്വൻറി20 ടൂർണമെൻറിെൻറ ആദ്യ ദിനം സംഭവബഹുലം.
അയ്യർ 55 പന്തിൽ 15 സിക്സും ഏഴു ബൗണ്ടറിയുമടക്കം 147 റൺസടിച്ചപ്പോൾ തകർന്നത് ഋഷഭ് പന്തിെൻറ പേരിലുള്ള 128 റൺസാണ്. ഇന്നിങ്സിൽ കൂടുതൽ സിക്സ് റെക്കോഡും അയ്യർ സ്വന്തം പേരിലാക്കി. മുരളി വിജയിെൻറ 11 സിക്സാണ് പഴങ്കഥയാക്കിയത്. മുംബൈ 20 ഒാവറിൽ നാലിന് 258 റൺസടിച്ചുകൂട്ടിയപ്പോൾ ഇന്ത്യൻ മണ്ണിലെ മികച്ച മൂന്നാമത്തെ ട്വൻറി10 സ്കോറായി അത്.
ട്വൻറി20യിൽ അരേങ്ങറി 12 വർഷത്തിനുശേഷമാണ് പുജാര സെഞ്ച്വറി കുറിക്കുന്നത്. സൗരാഷ്ട്രക്കായി 61 പന്തിലായിരുന്നു പുജാരയുടെ സെഞ്ച്വറി. 55 പന്തിൽ നേടിയ 81 റൺസായിരുന്നു പുജാരയുടെ ഇതുവരെയുള്ള ബെസ്റ്റ് സ്കോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.