വെറ്റോറിക്ക് ആദരം; 11ാം നമ്പർ ജഴ്സി ഇനിയില്ല
text_fieldsവെലിങ്ടൺ: രാജ്യത്തിനുവേണ്ടി നൽകിയ സംഭാവനകൾ മാനിച്ച് മുൻ നായകൻ ഡാനിയൽ വെറ്റേ ാറിയുടെ 11ാം നമ്പർ ജഴ്സി ന്യൂസിലൻഡ് പിൻവലിച്ചു. ഇതോടൊപ്പം ബ്ലാക് ക്യാപ്സിനായി 200ൽ കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരങ്ങളുടെ ജഴ്സിയും ആദരസൂചകമായി പിൻവലിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി ശ്രീലങ്കക്കെതിരെ നടക്കുന്ന പരമ്പരക്കുള്ള ജഴ്സി പുറത്തിറക്കുന്ന വേളയിലായിരുന്നു പ്രഖ്യാപനം.
സ്റ്റീഫൻ ഫ്ലെമിങ് (280), ബ്രണ്ടൻ മക്കല്ലം (260), ക്രിസ് ഹാരിസ് (250), റോസ് ടെയ്ലർ (228), നഥാൻ ആസിൽ (223), ക്രിസ് കെയ്ൻസ് (215) എന്നിവരാണ് 200ൽ കൂടുതൽ മത്സരങ്ങൾ കളിച്ച ന്യൂസിലൻഡ് താരങ്ങൾ.
291 ഏകദിനങ്ങളിൽ കളിച്ച വെറ്റോറിക്കാണ് ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ്. 2007-2011 കാലയളവിൽ ന്യൂസിലൻഡിനെ നയിച്ച വെേട്ടാറി ഏകദിനത്തിൽ 305 വിക്കറ്റും 2253 റൺസും നേടി. 113 ടെസ്റ്റിൽനിന്നായി 362 വിക്കറ്റും 4,531 റൺസുമാണ് സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.