ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ സന്ദർശകരായ ദക്ഷിണാഫ്രിക്കക്ക് ജയം. മഴമൂലം 34 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ഒരു പന്ത് ശേഷിക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തേപ്പാൾ അവസാന ഒാവറിൽ ക്യാപ്റ്റൻ എ.ബി. ഡിവില്ലിയേഴ്സും (37) എ.എൽ. പെഹ്ലുക്ക്വായും (29) വിജയിപ്പിക്കുകയായിരുന്നു. ക്രിസ് മോറിസ് നാലു വിക്കറ്റ് വീഴ്ത്തി. പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1^0ത്തിന് മുന്നിെലത്തി.