ഒാപണറായി എത്തി; 10 വിക്കറ്റ് വീണിട്ടും പുറത്താവാതെ ഇരട്ടസെഞ്ച്വറി നേടി ലതാം (264)
text_fieldsവെലിങ്ടൺ: ഒാപണറായി ക്രീസിലെത്തി 10 വിക്കറ്റ് വീണിട്ടും പുറത്താവാതെനിന്ന് ഇരട്ട സെഞ്ച്വറിയോടെ ന്യൂസിലൻഡി െൻറ ടോം ലതാമിന് റെക്കോഡ്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിലാണ് ന്യൂസിലൻഡ ് താരം 264 റൺസുമായി ‘കാരിയിങ് ബാറ്റ്’ റെക്കോഡ് കുറിച്ചത്.
ലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 282 റൺസിന് മറുപടിയിൽ കിവികൾ 578 റൺസെടുത്താണ് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 296 റൺസിെൻറ ഉജ്ജ്വല ലീഡ്. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിക്കുടമയായ ലതാം തന്നെയാണ് ന്യൂസിലൻഡിന് അടിത്തറപാകിയത്. 1972ൽ െഗ്ലൻ ടേണറിെൻറ ഇന്നിങ്സിനുശേഷം ആദ്യമായാണ് ഒരു ന്യൂസിലൻഡ് ബാറ്റ്സ്മാൻ ‘കാരിയിങ് ബാറ്റ്’ പ്രകടനം കാഴ്ചവെക്കുന്നത്. ഇൗ നേട്ടം സ്വന്തമാക്കുന്ന 56ാമത് ടെസ്റ്റ് ബാറ്റ്സ്മാനാണെങ്കിലും ഏറ്റവും ഉയർന്ന സ്കോർ ലതാമിെൻറ പേരിലായി.
2017 ഇംഗ്ലണ്ടിെൻറ അലസ്റ്റയർ കുക്ക് സ്ഥാപിച്ച (244) റെക്കോഡാണ് മറികടന്നത്. മുൻഗാമിയായ ടേണർ രണ്ടുതവണ ഇന്നിങ്സിൽ ഉടനീളം ബാറ്റ് ചെയ്തിരുന്നു. 1969ൽ ഇംഗ്ലണ്ടിനെതിരെയും 1972ൽ വെസ്റ്റിൻഡീസിനെതിരെയും.
വൻ ലീഡ് വഴങ്ങിയ ശ്രീലങ്കക്ക് മൂന്നാംദിനം കളി അവസാനിക്കുേമ്പാൾ 20 റൺസിന് മൂന്നു വിക്കറ്റ് നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.