വിൻഡീസിന് ലീഡ്; രക്ഷകരായി ബ്രാത്വെയ്റ്റും റോസ്റ്റൺ ചേസും
text_fieldsലണ്ടൻ: ആദ്യം പന്തുകൊണ്ട് ഇംഗ്ലീഷുകാരെ വരിഞ്ഞുകെട്ടിയ വിൻഡീസ്, ബാറ്റുകൊണ്ടും മേധാവിത്വം നിലനിർത്തുന്നു. മഴ മാറിനിന്ന ടെസ്റ്റിെൻറ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിെനതിരെ വിൻഡീസിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആതിഥേയരെ 204 റൺസിന് പുറത്താക്കിയശേഷം ഓപണർ ക്രെയ്ഗ് ബ്രാത്െവയ്റ്റിെൻറയും (65) ഷെയ്ൻ ഡോറിച്ചിൻെറയും (61) അർധസെഞ്ച്വറി മികവിൽ നിലയുറപ്പിച്ച വിൻഡീസ് 318 റൺസെടുത്തു.
ഒന്നിന് 57 റൺസ് എന്ന നിലയിൽ കളി തുടങ്ങിയ സന്ദർശകരെ ബ്രാത്വെയ്റ്റും ഷായ് ഹോപ്പും (16) ചേർന്ന് ഭദ്രമാക്കി. 140ൽ ഇരുവരും പുറത്തായെങ്കിലും പിന്നീട് വന്ന ഷമറ ബ്രൂക്സ് (39), ജെർമൻ ബ്ലാക്വുഡ് (12) എന്നിവർ മുന്നോട്ടു നയിച്ചു. ആറാം വിക്കറ്റിൽ 81 റൺസാണ് പിറന്നത്. ഇംഗ്ലണ്ടിനായി സ്റ്റോക്സ് നാലും ആൻഡേഴ്സൺ മൂന്നും വിക്കറ്റ് വീഴ്ത്തി വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് സ്റ്റംപെടുക്കുേമ്പാൾ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസെടുത്തിട്ടുണ്ട്. വിൻഡീസിൻെറ ഒന്നാം ഇന്നിങ്സ് ലീഡ് ഒഴിവാക്കാൻ 99 റൺസ് കൂടി ഇംഗ്ലണ്ടിന് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.