വിജയ സിക്സറിൻെറ രഹസ്യം വെളിപ്പെടുത്തി ദിനേഷ് കാർത്തിക്
text_fieldsകൊളംബോ: നിദാഹസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിൻെറ കലാശപ്പോരിൽ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ദിനേശ് കാർത്തിക്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പതറിയ ഇന്ത്യയെ അവസാന ഒാവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങുമായി ദിനേഷ് കാർത്തിക് കിരീടത്തിലേക്ക് നയിച്ചു. മത്സരത്തിലെ അവസാന ഒാവറിൽ എട്ട് പന്തിൽ നിന്നും 29 റൺസ് സമ്മാനിച്ച് ഇന്ത്യയെ വിജയതീരത്തെത്തിയ താരം തൻറെ വിജയരഹസ്യം വെളിപ്പെടുത്തി.
ഈ ഷോട്ടുകൾ ഞാൻ നേരത്തേ പരിശീലിച്ചിരുന്നു. അവസാന ഒാവറിൽ ബാറ്റ് ചെയ്യുക എളുപ്പമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ബൗണ്ടറികളായിരുന്നു എൻെറ ലക്ഷ്യം.ചില പന്തുകൾ എനിക്ക് അടിക്കാൻ പറ്റിയ രീതിയിലെത്തി -കാർത്തിക് വ്യക്തമാക്കി. ഈ പ്രകടനത്തിൽ വളരെ സന്തോഷവനാണ്. യുവനിരയുള്ള ഈ ടീമിനും വളരെ സന്തോഷം. ഈ ടൂർണമെന്റിൽ ഞങ്ങൾ നന്നായി കളിച്ചിട്ടുണ്ട്. ഞാൻ വീണ്ടും പറയുന്നു. ഒരു അവസരം ലഭിക്കുവാനുള്ള കഠിനമായ ഇടമാണ് നിലവിലെ ഇന്ത്യൻ ടീം. എന്നാൽ ഒരിക്കൽ നിങ്ങൾക്ക് അവസരം ലഭിച്ചാൽ നന്നായി പ്രയോജനപ്പെടുത്തിയിരിക്കും.
12 പന്തിൽ 34 റൺസ് വേണമെന്നിരിക്കെ റുബൽ ഹസൻ എറിഞ്ഞ 19ാം ഒാവറിൽ കാർത്തിക് അടിച്ചുകൂട്ടിയത് 22 റൺസ്. സൗമ്യ സർകാർ അവാന ഒാവർ എറിയാനെത്തിയപ്പോൾ ഇന്ത്യയുടെ ലക്ഷ്യം 12. സ്ട്രൈക്കെടുത്ത വിജയ് ശങ്കർ രണ്ട് പന്തിൽ ഒരു റൺസ്. അഞ്ചാം പന്തിൽ ശങ്കർ പുറത്തായി. അവസാന പന്തിൽ കാർത്തിക് സ്ട്രൈക്കിലെത്തിയപ്പോൾ വേണ്ടത് അഞ്ചു റൺസ്. കണ്ണുമടച്ച് കാർത്തിക് അത് സിക്സറിലേക്ക് പായിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.