കോഹ്ലി പുലർച്ചെ മൂന്ന് മണി വരെ കരഞ്ഞ ആ രാത്രി
text_fieldsന്യൂഡൽഹി: ജീവിതത്തിൽ െവന്നിക്കൊടി പാറിച്ച പല പ്രമുഖർക്കും പരാജയത്തിൻെറയും തിരസ്കാരത്തിൻെറയും അനുഭവങ്ങൾ പറയാനുണ്ടാകും. ഇത്തരത്തിൽ തന്നെ ഒരുദിവസം പുലർച്ചെ മൂന്ന് വരെ കരയിപ്പിച്ച ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇ ന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി മാറ ുന്നതിനുള്ള പ്രയാണത്തിനിടയിൽ സംസ്ഥാന ടീമിൽ നിന്നും തിരസ്കരിച്ചതും അത് കരിയറിൽ ചെലുത്തിയ സ്വാധീനവുമാണ് കോഹ്ലി തുറന്നുപറഞ്ഞത്. ഭാര്യ അനുഷ്ക ശർമയുമൊത്ത് വിദ്യാർഥികൾക്ക് പ്രചോദനമേകാൻ നടത്തിയ ഓൺലൈൻ സെഷനിടെയാണ് കോഹ്ലി മനസുതുറന്നത്.
‘ആദ്യമായി സംസ്ഥാന ടീമിലിടം നേടാനാവാത്ത ദിവസത്തെ രാത്രി ഞാൻ ഇപ്പോഴും ഓർക്കുന്നു. എനിക്കത് വിശ്വസിക്കാനായില്ല. പുലർച്ചെ മൂന്ന് മണി വരെ ഞാനന്ന് കരഞ്ഞു. നന്നായി സ്കോർ ചെയ്തിട്ടും കാര്യങ്ങളെല്ലാം അനുകൂലമായിട്ടും അവസാന നിമിഷം തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലായില്ല. എന്നാൽ അഭിനിവേശവും പ്രതിബദ്ധതയുമുണ്ടെങ്കിൽ പ്രചോദനം തിരികെ ലഭിക്കുമെന്ന അനുഭവത്തിൽ നിന്നുള്ള പാഠം 31കാരൻ വിദ്യാർഥികളെ ഓർമിപ്പിച്ചു.
2006ലാണ് കോഹ്ലി ഡൽഹിക്കായി അരങ്ങേറിയത്. ശേഷം 2008 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ കിരടം നേടുേമ്പാൾ നായക സ്ഥാനം കോഹ്ലിക്കായിരുന്നു. കൗമാരലോകകപ്പിലെ മികച്ച പ്രകടനത്തിൻെറ മികവിൽ അതേ വർഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലൂടെ സീനിയർ ജഴ്സിയിൽ താരം കളത്തിലിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.