Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ മാത്രമല്ല;...

ഐ.പി.എൽ മാത്രമല്ല; മെഗാ താരലേലവും മാറ്റിവെക്കും

text_fields
bookmark_border
ഐ.പി.എൽ മാത്രമല്ല; മെഗാ താരലേലവും മാറ്റിവെക്കും
cancel

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തി​ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉപേക്ഷിച്ചേക്കുമെന്നും ഇങ ്ങനെയാണെങ്കിൽ‌ അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കേണ്ട താരങ്ങളുടെ മെഗാ ലേലം 2022 സീസണിലേക്ക് മാറ്റിയേക്ക ുമെന്നും റിപ്പോർട്ട്. 2018 ലായിരുന്നു അവസാനമായി ഐപിഎല്ലിൽ മെഗാ ലേലം നടന്നത്.

​മൂന്ന് വർഷത്തേക്കായിരുന്നു 2018ലെ ലേലത്തിൽ നിന്ന് ഫ്രാഞ്ചൈസികൾ താരങ്ങളെ സ്വന്തമാക്കിയത്. 2020 സീസണ് ശേഷം ടീമുകളുമായുള്ള താരങ്ങളുടെ കരാറുകൾ അവസാനിക്കും. മെഗാലേലത്തിൽ മൂന്ന് മുതൽ അഞ്ച് വരെ താരങ്ങളെ മാത്രം ടീമിൽ നിലനിർത്താനേ ഫ്രാഞ്ചൈസികൾക്ക്‌ സാധിക്കൂ.

എന്നാൽ കൊറോണ വൈറസ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എൽ ഉപേക്ഷിക്കുകയാണെങ്കിൽ മെഗാ ലേലത്തിന് ശേഷം ‌മൂന്ന്​ സീസണുകളിൽ അതാത് ടീമുകൾക്ക് വേണ്ടി കളിക്കാൻ താരങ്ങൾക്ക് കഴിയില്ല. ഇതിനാലാണ് ഇക്കുറി ഐപിഎൽ നടന്നില്ലെങ്കിൽ അടുത്ത വർഷം നടക്കേണ്ട മെഗാ ലേലവും മാറ്റാൻ അധികൃതർ തീരുമാനിച്ചത്​.

​ "ഐ.പി.എൽ ഇൗ വർഷം നടക്കില്ല. അടുത്ത വർഷമായിരിക്കും സംഭവിക്കുക. രാജ്യത്ത്​ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം നമുക്ക്​ അറിയാം. ആർക്കും സ്​റ്റേഡിയത്തിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കില്ല. അതുകൊണ്ട്​ ​ ഐ.പി.എൽ അടുത്ത വർഷം കളിക്കുന്നതാണ്​ നല്ലത്​ "-ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്​സ്​പ്രസിനോട്​ പറഞ്ഞു.

വിദേശ താരങ്ങൾക്ക്​ വിസ നൽകാത്ത സാഹചര്യവും ആസ്​ട്രേലിയ അവരുടെ അതിർത്തി ആറ്​ മാസത്തേക്ക്​ അടച്ച സംഭവവുമൊക്കെ പരിഗണിക്കു​മ്പോൾ ​ ഐ.പി.എൽ ഗവേർണിങ്​ കൗൺസിൽ മത്സരം ഇൗ വർഷം നടത്താൻ വിദൂര സാധ്യത പോലുമില്ല. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ നടത്തേണ്ട മെഗാ താരലേലവും ഒരു വർഷം നീട്ടിവെച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL Auctioncorona virusIPL 2020
News Summary - No mega auctions next year, IPL 2020 highly unlikely-sports news
Next Story