പ്രകോപിപ്പിച്ചാൽ വീര്യം കൂടുന്ന താരമാണ് കോഹ്ലി -ക്ലാർക്കിന് പെയ്നിെൻറ മറുപടി
text_fieldsസിഡ്നി: പ്രകോപിപ്പിച്ചാൽ വീര്യം കൂടുന്ന താരമാണ് കോഹ്ലിയെന്നും അതിനാൽ അത്തരം നീക്കത്തിന് നിൽക്കാറില് ലെന്നും ഒാസീസ് ടെസ്റ്റ് നായകൻ ടിം പെയ്ൻ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാൻ ആസ്ട്രേലിയ ൻ താരങ്ങൾക്ക് ഭയമാണെന്ന മുൻ നായകൻ മൈക്കൽ ക്ലർക്കിെൻറ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആസ്ട്രേലിയൻ താരങ്ങൾക്കാർക്കും കോഹ്ലിയെ ഭയമുണ്ടെന്ന് തോന്നുന്നില്ല. രാജ്യത്തിന് വേണ്ടി കളിക്കുേമ്പാൾ െഎ.പി.എല്ലിനെ കുറിച്ച് ചിന്തിക്കാറില്ല. ഒാരോ കളിയിലും ടീമിനെ വിജയത്തിലെത്തിക്കാൻ മാത്രാമണ് ശ്രദ്ധിക്കാറുള്ളത്. ഇന്ത്യൻ ടീമിനെ നേരിടേണ്ടി വന്നപ്പോഴൊക്കെ കോഹ്ലിക്ക് അർഹിക്കുന്ന ബഹുമാനം നൽകാറുണ്ട്. എന്നാൽ ഒാസീസ് ടീമിലെ ആർക്കും അദ്ദേഹത്തെ ഭയമുള്ളതായി തോന്നുന്നില്ല.
അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കാറില്ല. കാരണം പ്രകോപിപ്പിച്ചാൽ കോഹ്ലിയുടെ വീര്യം കൂടും. അദ്ദേഹം മികച്ച പ്രകടനവും പുറത്തെടുക്കും. എതിരാളികളുടെ കരുത്തു കൂടി നോക്കി തന്ത്രം മെനയണമെന്ന രീതിയിലാണ് കോലിയെപ്പോലുള്ളവർക്ക് എതിരെ പ്രകോപനത്തിനു നിൽക്കാത്തതെന്നും ടിം പെയ്ൻ ഇ.എസ്.പി.എൻ ക്രിക്കിൻഫോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
െഎ.പി.എൽ എന്നത് ഇൗ നിമിഷത്തിൽ എനിക്ക് വലിയ കാര്യമല്ല. എനിക്ക് അതുമായി ബന്ധപ്പെട്ട് യാതൊന്നും നഷ്ടപ്പെടാനില്ല. ഇൗ വർഷാവസാനം ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തുമെന്നും പെയ്ൻ ഉറപ്പ് നൽകി.
അതേസമയം, െഎ.പി.എല്ലിൽ രണ്ട് തവണ മാത്രം പെങ്കടുക്കാൻ അവസരം ലഭിച്ച താരമാണ് ടിം പെയ്ൻ. ടീമിലെ മറ്റ് മുതിർന്ന താരങ്ങളായ ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർക്കായി കഴിഞ്ഞ സീസണുകളിൽ കോടികളാണ് ഫ്രാഞ്ചൈസികൾ വാരിയെറിഞ്ഞത്.
െഎ.പി.എൽ കാരണം ഇന്ത്യൻ താരങ്ങളെ സ്ലെഡ്ജ് ചെയ്യാൻ ഒാസീസ് താരങ്ങൾക്ക് ഭയമാണെന്നാണ് ക്ലാർക്ക് പറഞ്ഞത്. സാമ്പത്തികമായി എത്രത്തോളം ശക്തമാണ് ഇന്ത്യൻ ക്രിക്കറ്റ് എന്ന് എല്ലാവർക്കും അറിയാം. ഏപ്രിലിൽ അവർക്കൊപ്പം കളിച്ച് കോടികൾ സമ്പാദിക്കേണ്ടതിനെ കുറിച്ചാണ് ഒാസീസ് താരങ്ങളുടെ ചിന്ത. വരാനിരിക്കുന്ന ഇന്ത്യയുടെ ഒാസീസ് പര്യടനത്തിലും ഒാസീസ് താരങ്ങൾ അവരുടെ പതിവ് രീതിയായ സ്ലെഡ്ജിങ്ങിന് മുതിരില്ല. ക്ലാർക് ആമസോൺ ഡോക്യുമെൻററിയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.