ഇംഗ്ലണ്ടിനെ 14 റൺസിന് തോൽപിച്ച് പാകിസ്താൻ; സെഞ്ച്വറി പാഴായി ബട്ലറും (103), റൂട്ടും (107)
text_fieldsനോട്ടിങ്ഹാം: ഒടുവിൽ ഇംഗ്ലീഷ് പരീക്ഷ പാകിസ്താൻ പാസായി. ഒരു മാസമായി ഇംഗ്ലണ്ടിലെത്തി റൺ മല തീർക്കുന്നവരാണ് പാക് ബാറ്റ്സ്മാൻമാർ. ഇംഗ്ലീഷുകാർ ഞൊടിയിടയിൽ ക്രെയിൻവെച്ച് തകർക്കും. സമാനമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ക്രെയിനുമായെത്തിയ ജോ റൂട്ടും(107), ജോസ് ബട്ലറും (103) സെഞ്ച്വറി കടന്ന് മുന്നേറിയെങ്കിലും ശക്തമായി ചെറുത്തുനിൽപ്പിലൂടെ പാക് ടീംതന്നെ വിജയിച്ചു. 14 റൺസിനാണ് പാക് ടീമിെൻറ വിജയം. 349 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്സ് 334ൽ അവസാനിക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ 11 തോൽവിക്കു ശേഷം പാകിസ്താന് മധുരപ്രതികാരംപോലൊരു ജയം.
സ്വപ്നതുല്യമായിരുന്നു പാക് ബാറ്റിങ്ങിെൻറ തുടക്കവും ഒടുക്കവും. ടോസ് നേടി ഫീൽഡിങ് െതരഞ്ഞെടുത്ത ആതിഥേയരുടെ തീരുമാനം തെറ്റായിരുെന്നന്ന് തെളിയിക്കുന്ന പ്രകടനം. വിൻഡീസിനോടേറ്റ കനത്ത പരാജയത്തിെൻറ മുറിവുമായെത്തിയവർ കിരീട ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെതിരെ പടുത്തുയർത്തിയത് 12ാമത് ലോകകപ്പിലെ ഏറ്റവും ഉയർന്ന ടോട്ടലായിരുന്നു. എട്ട് വിക്കറ്റ് നഷ്്ടത്തിൽ 348 എന്ന ലോകകപ്പിലെ ഏറ്റവും ഉയർന്ന ചേസിങ് സ്കോറിലേക്കുകൂടിയാണ് ആതിഥേയരെ ക്ഷണിച്ചത്. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിെൻറ അടിവേരിളക്കിയ ഇംഗ്ലണ്ട് ബൗളർമാരുടെ നിഴൽമാത്രമായിരുന്നു ട്രെൻഡ്ബ്രിഡ്ജിൽ കണ്ടത്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയിലേക്കെന്നു തോന്നിച്ച മുഹമ്മദ് ഹഫീസിെൻറ ഇന്നിങ്സ് പാക് ബാറ്റിങ്ങിന് കരുത്തേകി. 62 പന്തിൽനിന്ന് 84 റൺസെടുത്താണ് ഹഫീസ് മടങ്ങിയത്.
പാക് ഒാപണർമാരായ ഇമാമുൽ ഹഖും (44) ഫഖർ സമാനും (36) ചേർന്ന് സമ്മാനിച്ച മികച്ച തുടക്കം മുതലെടുത്താണ് ബാബർ അസമും (63) ഹഫീസും ക്യാപ്്റ്റൻ സർഫറാസ് അഹമ്മദും (55) കത്തിക്കയറിയത്. ആസിഫ് അലി (14), ഷുെഎബ് മാലിക് (8), വഹാബ് റിയാസ് (4), ഹസൻഅലി (10 നോട്ടൗട്ട്), ശദാബ്ഖാൻ 10 നോട്ടൗട്ട്) എന്നിവർ ചേർന്ന് അവസാന ഒാവറുകളിൽ അടിച്ചുതകർത്തപ്പോൾ സ്കോർ 350നരികിലെത്തി. ഇംഗ്ലണ്ട് നിരയിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ മൊഇൗൻ അലിയും രണ്ടു വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡും മാത്രമാണ് ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞത്. ക്രിസ് വോക്സ് മൂന്നു വിക്കറ്റ് നേട്ടം കൊയ്തെങ്കിലും എട്ട് ഒാവറിൽ 71 റൺസാണ് വിട്ടുകൊടുത്തത്. 10 ഒാവറിൽ 79 റൺസ് വിട്ടുകൊടുത്ത് വിക്കറ്റൊന്നും എടുക്കാത്ത സ്റ്റാർ പേസർ ജോഫ്ര ആർച്ചറിെൻറ പ്രകടനം ദയനീയമായിരുന്നു.
എന്നാൽ, ട്രെൻഡ്ബ്രിഡ്ജ് ഇംഗ്ലണ്ടിെൻറ സ്വപ്നഗ്രൗണ്ടാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ട് സ്കോറുകൾ 481, 444 ഇംഗ്ലണ്ട് കണ്ടെത്തിയ ട്രെൻഡ്ബ്രിഡ്ജിൽനിന്നാണ്. 444 പാകിസ്താനെതിരെയായിരുന്നു. അവിടെനിന്ന് തന്നെയാണ് ഇംഗ്ലണ്ടും തുടങ്ങിയത്. ഒാപ്പണർമാരായ ജാസൺ റോയും (8) ബെയർസ്്റ്റോയും (32) പെട്ടെന്ന് മടങ്ങിയത് പാക് ടീമിന് മേൽക്കൈ തോന്നിച്ചെങ്കിലും ജെ റൂട്ടും ജോസ് ബട്ട്ലറും ചേർന്ന് കളി ആതിഥേയ വഴിയിലാക്കി. ലോകകപ്പിലെ ആദ്യ സെഞ്ച്വറിയുമായി റൂട്ട് മുന്നിൽ നിന്ന് നയിച്ചെങ്കിലും ഷദാബ്ഖാൻ വഴിതിരിച്ചു. പിന്നാലെ വഹാബ് റിയാസും ആമിറും പ്രഹരമേൽപിച്ചതോടെ ആതിഥേയർക്ക് സ്വന്തംകാണികൾക്ക് മുന്നിൽ വൻതോൽവി. പാകിസ്താെൻറ ഉയിർത്തെഴുന്നേൽപ്പും. ഹഫീസ് മാൻ ഒാഫ് ദ മാച്ചായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.