2 ദിനവും 10 വിക്കറ്റുമുണ്ടായിട്ടും പാകിസ്താന് 137 റൺസ് നേടാനായില്ല; ന്യൂസിലൻഡിന് നാല് റൺസ് ജയം
text_fieldsഅബൂദബി: ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്താന് മാത്രമേ കഴിയൂ. എതിരാളികൾ പോലും കളികൈവിെട്ടന്ന് ഉറപ്പിച്ച് മാനസികമായി കീഴടങ്ങിയപ്പോൾ പാകിസ്താൻ ഏവരെയും അമ്പരപ്പിച്ചു. രണ്ടു ദിവസവും 10 വിക്കറ്റും ബാക്കിയുണ്ടായിട്ടും 137 റൺസ് എന്ന ലക്ഷ്യത്തിനു മുന്നിൽ അവർ കളി മറന്നു. ഒടുവിൽ, ന്യൂസിലൻഡിന് ലോട്ടറി പോലൊരു നാലു റൺസിെൻറ ടെസ്റ്റ് വിജയം.
ഏകദിന-ട്വൻറി20 പരമ്പരക്കു പിന്നാലെ നടന്ന ഒന്നാം ടെസ്റ്റിെൻറ നാലാം ദിനത്തിലാണ് നാടകീയ രംഗങ്ങൾ. ഒന്നാം ഇന്നിങ്സിൽ 74 റൺസ് ലീഡ് നേടിയ പാകിസ്താന് രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ വേണ്ടത് വെറും 175 റൺസ് മാത്രമായിരുന്നു. വിക്കറ്റൊന്നും നഷ്ടമാവാതെ 37 റൺസ് എന്നനിലയിൽ ഞായറാഴ്ച കളി പിരിഞ്ഞവർ നാലാം ദിനമായ തിങ്കളാഴ്ച 10 വിക്കറ്റ് കൈയിലിരിക്കെ വേണ്ടിയിരുന്നത് വെറും 138 റൺസ് മാത്രം. എന്നാൽ, എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വിധം പാകിസ്താൻ കൂപ്പുകുത്തി.
ഒരുവശത്ത് വിക്കറ്റ് വീഴുേമ്പാഴും മൂന്നാമനായി ക്രീസിലെത്തി പിടിച്ചു നിന്ന അസ്ഹർ അലി പത്താമനായി പുറത്തായതോടെ കിവികൾ വിജയമാഘോഷിച്ചു. അസ്ഹർ (65) ആണ് ടോപ് സ്കോറർ. ആസാദ് ഷഫീഖും (45) പൊരുതിനോക്കി. ജയിക്കാൻ നിസ്സാര റൺസ് ബാക്കിനിൽക്കെ വാലറ്റത്തെ നാലുപേർ പൂജ്യത്തിനാണ് മടങ്ങിയത്. അരങ്ങേറ്റത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ വംശജനായ സ്പിന്നർ അജാസ് പേട്ടൽ തുടക്കം ഗംഭീരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.