സൈനിക തൊപ്പി; ഇന്ത്യക്കെതിരെ െഎ.സി.സി നടപടിയെടുക്കണന്ന് പാക് മന്ത്രി
text_fieldsലാഹോർ: ക്രിക്കറ്റ് മൽസരത്തിനിടെ സൈനിക തൊപ്പി ധരിച്ച ഇന്ത്യൻ ടീമംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ ്യവുമായി പാക് മന്ത്രി ഫവാദ് ചൗധരി. െഎ.സി.സി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാണ് പാക് മന്ത്രിയുടെ ആവശ്യ ം. സൈനിക തൊപ്പിയുമായി മൽസരിച്ചതിലുടെ ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് ഇന്ത്യ ചെയ്തതെന്ന് പാകിസ്താൻ കുറ്റപ്പെടുത്തുന്നു.
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ച് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏകദിന മൽസരത്തിൽ സൈനിക തൊപ്പി ധരിച്ചാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. എല്ലാ വർഷവും ഇത് പോലെ സൈനികർക്ക് ആദരമർപ്പിച്ച് കളിക്കാറുണ്ടെന്നാണ് ഇക്കാര്യത്തിൽ ബി.സി.സി.െഎ നൽകുന്ന വിശദീകരണം.
അതേസമയം, ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒൗദ്യോഗികമായി െഎ.സി.സിക്ക് പരാതി നൽകണമെന്ന് ഫവാദ് ചൗധരി പറഞ്ഞു. ഇന്ത്യ ഇത്തരം നടപടികളിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് കറുത്ത ബാൻഡ് അണിഞ്ഞ് പാകിസ്താൻ കളിക്കാനിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.