ഇന്ന് പാകിസ്താൻ x വിൻഡീസ്
text_fieldsനോട്ടിങ്ഹാം: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും പാ കിസ്താനും ഏറ്റുമുട്ടും. ആദ്യ രണ്ട് പതിപ്പുകളിൽ ജേതാക്കളായ വിൻഡീസും 92ൽ കപ്പ് നേടി യ പാകിസ്താനും നിലവിൽ ലോകക്രിക്കറ്റിൽ വമ്പൻ ശക്തികളല്ലെങ്കിലും ഏകദിന ക്രിക്ക റ്റിൽ ഏത് ടീമിനെയും തോൽപിക്കാൻ െകൽപുള്ളവരാണ്. അതേസമയം, തികച്ചും പ്രവചനാതീതമ ായി കളിക്കുന്ന ഇരുസംഘങ്ങളും ഏത് ടീമിനോടും തോൽക്കുകയും ചെയ്യും.
വെടിക്കെട്ട ുകാരുടെ കരുത്തിൽ
ഒരുകൂട്ടം വമ്പനടിക്കാരുടെ കരുത്തിലാണ് വിൻഡീസിെൻറ വരവ്. ‘യൂനിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ലും െഎ.പി.എല്ലിലൂടെ വിസ്ഫോടനാത്മക ബാറ്റിങ്ങിനെ മറ്റൊരു തലത്തിലേക്കുയർത്തിയ ആന്ദ്രെ റസലുമടങ്ങിയ ബാറ്റിങ് നിരയിലെ യഥാർഥ സ്റ്റാർ പക്ഷേ ഷായ് ഹോപ് ആണ്. സമീപകാലത്ത് ചാരുതയാർന്ന സ്ട്രോക് പ്ലേയിലൂടെ വിൻഡീസ് ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനായി മാറിക്കൊണ്ടിരിക്കുന്ന ഹോപ് ടീമിെൻറ ‘ഹോപ്’ തന്നെയാണ്.
എവിൻ ലൂയിസ്, ഷിംറോൺ ഹെറ്റ്മെയർ തുടങ്ങിയവരാണ് മറ്റ് ബാറ്റ്സ്മാന്മാർ. ബൗളിങ്ങാണ് ടീമിെൻറ ദുർബല മേഖല. കെമാർ റോഷും ഷെൽഡൻ കേട്രെല്ലും ഒഷെയ്ൻ തോമസുമടങ്ങിയ പേസ് നിരക്ക് റസലിെൻറയും ഹോൾഡറുടെയും ഒാൾറൗണ്ട് സ്കില്ലും ആവശ്യമായി വരും. ആഷ്ലി നഴ്സായിരിക്കും ഏക സ്പിന്നർ.
വിജയവഴിയിൽ തിരിച്ചെത്താൻ
കഴിഞ്ഞ 10 മത്സരങ്ങളിലും തോൽവി രുചിച്ചാണ് പാകിസ്താൻ ലോകകപ്പിലെ ആദ്യ കളിക്കിറങ്ങുന്നത്. എന്നാൽ, രണ്ട് വർഷം മുമ്പ് ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടിയതിെൻറ മധുരസ്മരണകളുള്ള മണ്ണാണ് ഇംഗ്ലണ്ടിലേത് എന്നത് പാകിസ്താന് ആത്മവിശ്വാസം പകരും. ബാറ്റിങ് നിര തരക്കേടില്ലാതെ കളിക്കുേമ്പാഴും ബൗളർമാരുടെ മോശം ഫോമാണ് പാക് ടീമിനെ കുഴക്കുന്നത്. ഇമാമുൽ ഹഖ്, ഫഖർ സമാൻ, ബാബർ അസം എന്നിവരടങ്ങിയ മുൻനിരയാണ് ടീമിെൻറ നെട്ടല്ല്.
മധ്യനിരയിൽ പരിചയസമ്പന്നരായ മുഹമ്മദ് ഹഫീസും ശുെഎബ് മാലികുമുണ്ടെങ്കിലും രണ്ട് പേർക്കും കൂടി അവസരം ലഭിക്കാൻ സാധ്യത കുറവാണ്. മുഹമ്മദ് ആമിറിെൻറയും ഹസൻ അലിയുടെയും ഷഹീൻ അഫ്രീദിയുടെയും നേതൃത്വത്തിലുള്ള പേസ് ബൗളിങ് നിര വീറുറ്റതാണ്.
എന്നാൽ, സമീപകാല ഫോം മികച്ചതല്ല. ആമിറിനൊപ്പം തിരിച്ചെത്തിയ വഹാബ് റിയാസും പരിചയസമ്പന്നനായ ബൗളറാണ്. ശദാബ് ഖാെൻറ ലെഗ്സ്പിന്നും ഒാൾറൗണ്ടർ ഇമാദ് വസീമിെൻറ ഇടങ്കയ്യൻ സ്പിന്നുമാണ് സ്പിൻ ബൗളിങ് ഒാപ്ഷനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.