ജോഷി വീണ്ടും ചതിച്ചു; ഒടുവിലെത്തിയത് വ്യാജ കോഹ്ലി
text_fieldsന്യൂഡൽഹി: ‘ആ ജോഷി എന്നെ ചതിച്ചാശാനേ...’ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിൽ മമ്മൂക്കയുടെ ഇൗ ഡയലോഗും ആ സീനും കണ്ടവരാരും മറക്കാനിടയില്ല. ടൈപ്പ് റൈറ്റിങ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് മോഹൻലാലിനെ കൊണ്ടു വരുമെന്ന് ഉറപ്പു നൽകി പുറപ്പെടുന്ന മമ്മൂട്ടിയുടെ കുഞ്ഞച്ചൻ എന്ന കഥാപാത്രം ഒടുവിൽ സംവിധായകൻ ജോഷി തന്നെ ചതിച്ചെന്നും മോഹൻലാലിനെ കൊണ്ടുവരാൻ സമ്മതിച്ചില്ലെന്നും പറഞ്ഞ് 'പച്ചക്കുളം ഭാസി' എന്ന കൃഷ്ണൻകുട്ടി നായരുടെ കഥാപാത്രെത്ത കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതാണ് രംഗം.
ഇതേ രംഗത്തിെൻറ തനിയാവർത്തനം മഹാരാഷ്ട്രയിലും നടന്നിരിക്കുന്നു. സിനിമയിലല്ല, ജീവിതത്തിൽ തന്നെ. എന്നാൽ, ചെറിയൊരു മാറ്റം. എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ ആണെന്ന് മാത്രം. മഹാരാഷ്ട്രയിലെ ഷിരൂറിൽ രാമലിംഗ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സർപഞ്ച് ആയി മത്സരിക്കുന്ന വിത്തൽ ഗൺപത് ഗവാട്ട് എന്നയാൾ തെരഞ്ഞെടുപ്പ് പ്രചരണാർഥം മെയ് 25ലെ റാലിയിൽ വിരാട് കോഹ്ലി പെങ്കടുക്കുമെന്ന് പറഞ്ഞതോടെയാണ് രംഗം കൊഴുക്കുന്നത്.
ഇൗ ‘വാഗ്ദാനത്തിന്’ നാട്ടിൽ വലിയ പ്രചാരം ലഭിച്ചു. പാർട്ടി പ്രവർത്തകരും ആരാധകരും കോഹ്ലി വരുമെന്ന് നാടൊട്ടുക്കും പരസ്യം െചയ്തു. സ്ഥാനാർഥിയും കോഹ്ലിയും ഒരുമിച്ചുള്ള ഫ്ലക്സ് ബോർഡുകൾ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഉയർന്നു. കോഹ്ലി എത്തുമെന്നു പറഞ്ഞ ദിവസം ഗ്രാമവാസികളും ആരാധകരും പാർട്ടി പ്രവർത്തകരും തങ്ങളുടെ സ്വപ്ന താരത്തെ ഒരു നോക്കു കാണാനും സെൽഫി എടുക്കാനുമായി തടിച്ചുകൂടി.
ആകാംഷയോടെ കാത്തിരുന്നവർക്കു മുമ്പിലെത്തിയ ആളെ കണ്ടപ്പോൾ ജനങ്ങൾ ആദ്യം ഒന്നമ്പരന്നു. കറുത്ത കണ്ണട ധരിച്ച്, വെട്ടി ഒതുക്കിയ താടിയുമായി ടീ ഷർട്ട് ധരിച്ച് വന്ന ‘കോഹ്ലി’ താരം തന്നെയാണോ എന്ന് ഉറപ്പിക്കാൻ ആദ്യം ആർക്കും കഴിഞ്ഞില്ല. പിന്നെയാണ് എത്തിയത് കോഹ്ലിയുടെ അപരനാണെന്ന് ആളുകൾക്ക് ബോധ്യമാവുന്നത്. തെൻറ കൈവിട്ടുപോയ വാഗ്ദാനത്തിൽ നിന്ന് രക്ഷപ്പെടാൻ വിരാട് കോഹ്ലിയുടെ മുഖഛായയുള്ള ആളെ എത്തിച്ച് തടിതപ്പുകയായിരുന്നു സ്ഥാനാർഥിയും കൂട്ടരും. സംഭവം പാളിയതോടെ സാമൂഹ്യ മാധ്യമങ്ങളി പരിഹാസപാത്രമായിരിക്കുകയാണ് ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.