പാക് ക്രിക്കറ്റ് താരം ഉമർ അക്മലിന് മൂന്ന് വർഷം വിലക്ക്
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരം ഉമർ അക്മലിനെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും പാകിസ് താൻ ക്രിക്കറ്റ് ബോർഡ് വിലക്കി. വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെന്ന കുറ്റത്തിനാണ് താരത്തിനെതിരെ നടപ ടിയെടുത്തത്.
നേരത്തെ ഒരു അഭിമുഖത്തിൽ രണ്ട് പന്തുകൾ കളിക്കാതിരിക്കാൻ വാതുവെപ്പുകാർ രണ്ടുലക്ഷം ഡോളർ വ ാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കാതിരിക്കാൻ അവർ പണം വാഗ്ദാനം ചെയ്തതായും താരം തുറന്നുപറഞ്ഞിരുന്നു. 2015ൽ ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ഏകദിന ലോകകപ്പിെൻറ സമയത്താണ് വാതുവെപ്പുകാർ സമീപിച്ചതെന്നാണ് താരം പറഞ്ഞത്. എന്നാൽ ഇക്കാര്യം അഴിമതി വിരുദ്ധ ഏജൻസിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
Umar Akmal handed three-year ban from all cricket by Chairman of the Disciplinary Panel Mr Justice (retired) Fazal-e-Miran Chauhan.
— PCB Media (@TheRealPCBMedia) April 27, 2020
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാകിബുൽ ഹസനെ സമാനമായ കുറ്റത്തിന് െഎ.സി.സി ഒരുവർഷത്തേക്ക് വിലക്കിയിരുന്നു. മുമ്പും നിരവധി വിവാദങ്ങളിൽ ഇടം പിടിച്ച 29കാരെൻറ കരിയറിൽ ഒരിക്കൽ കൂടി കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് സംഭവം. അടുത്തിടെ കോച്ച് മിക്കി ആർതറിനെ പരസ്യമായി വിമർശിച്ചതിന് മൂന്ന് മാസത്തെ വിലക്ക് ലഭിച്ചിരുന്നു. ഇതുകൂടാതെ ഫിറ്റ്നസ് ടെസ്റ്റിനിടെ ട്രെയിനറിനോട് മോശമായി പെരുമാറിയ സംഭവവും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.