മൊഹാലി സ്റ്റേഡിയത്തിൽ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കി
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ െമാഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് ക്രിക് കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കി. െഎ.എസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നിന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേ ഷനാണ് ചിത്രങ്ങൾ നീക്കിയത്. പവലിയനിലെ ഇടനാഴിയിലും മുറികളിലും ഗാലറിയിലും സ്ഥാപിച്ചിരുന്ന ചിത്രങ്ങളാണ് നീക്കിയത്. പാകിസ്താൻ മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇംറാൻ ഖാൻ, ജാവേദ് മിയാൻദാദ്, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളാണ് ഒഴിവാക്കിയത്.
ഇന്ത്യൻ സൈനികർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സ്റ്റേഡിയത്തിലെ പാക് താരങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുകയാണെന്ന് ട്രഷറർ അജയ് ത്യാഗി പറഞ്ഞു. 2011ലെ ഇന്ത്യ-പാക് ലോകകപ്പ് സെമിഫൈനലിെൻറ ചിത്രവും സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്നു. ഇതും ഒഴിവാക്കിയുണ്ട്.
ഫെബ്രുവരി 14നാണ് 40 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം ഉണ്ടായത്. തീവ്രവാദ സംഘടനയായ ജെയ്ശെ മുഹമ്മദ് ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.