ഡൽഹിയുടെ വൻവീഴ്ച; പിച്ചിനെ പഴിച്ച് േപാണ്ടിങ്
text_fieldsന്യൂഡൽഹി: സ്വന്തം മൈതാനത്ത് ഹൈദരാബാദിനോട് ദയനീയ തോൽവി വഴങ്ങിയ ഡൽഹിക്ക് വിന യായത് മോശം പിച്ചെന്ന് പരിശീലകൻ റിക്കി പോണ്ടിങ്. െഎ.പി.എല്ലിൽ ഡൽഹിക്കായി ഒരുക് കാവുന്ന ഏറ്റവും മോശം പിച്ചായിരുന്നു ഡൽഹി ഫിറോസ്ഷാ കോട്ലയിലെതെന്ന് പോണ്ടിങ് കുറ്റപ്പെടുത്തി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യേ ണ്ടിവന്ന ഡൽഹി കാപ്പിറ്റൽസ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ബൗളിങ് കരുത്തുമാ യി എതിരാളികൾ നിറഞ്ഞാടുകയായിരുന്നു.
ക്യുറേറ്റർമാർ പറഞ്ഞതൊന്നും ഒരുക്കിയത് മറ്റൊന്നുമായിരുന്നുവെന്നും കളി തുടങ്ങും മുമ്പ് അവർ നൽകിയ ഉറപ്പുകൾ വിശ്വസിച്ച ടീമിന് എല്ലാം പിഴക്കുകയായിരുന്നുവെന്നും മുൻ ഒാസീസ് നായകൻ പറഞ്ഞു. നായകൻ ശ്രേയസ് അയ്യരൊഴികെ മുൻനിര ബാറ്റ്സ്മാന്മാരൊക്കെയും ദയനീയമായി പരാജയപ്പെട്ട കളിയിൽ ഡൽഹിക്ക് 129 റൺസാണ് എടുക്കാനായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി 18.3 ഒാവറിൽ ലക്ഷ്യംനേടുകയും ചെയ്തു. കഴിഞ്ഞ കളിയിൽ സെഞ്ച്വറിയുമായി തിളങ്ങിയ ജോണി ബെയർസ്റ്റോ തന്നെയായിരുന്നു ഇത്തവണയും ടീമിന് ജയവും െഎ.പി.എൽ പട്ടികയിൽ ഒന്നാം സ്ഥാനവും നൽകുന്നതിൽ നിർണായക സാന്നിധ്യമായത്. മറുവശത്ത്, ശ്രേയസ് അയ്യർ 47 റൺസെടുത്ത് നായകെൻറ റോൾ ഭംഗിയാക്കി.
പന്ത് നന്നായി കുത്തിത്തിരിഞ്ഞ പിച്ചിൽ സൺറൈസേഴ്സിെൻറ അഫ്ഗാൻ സ്പിൻ ദ്വയമായ മുഹമ്മദ് നബിയും റാശിദ് ഖാനും ചേർന്ന് എറിഞ്ഞ എട്ട് ഒാവറിൽ 39 റൺസ് മാത്രമാണ് ഡൽഹി ബാറ്റ്സ്മാൻമാർക്ക് അടിച്ചെടുക്കാനായത്. മുഹമ്മദ് നബി രണ്ടും റാശിദ് ഖാൻ ഒന്നും വിക്കറ്റുമായി ഡൽഹിയുടെ മുനയൊടിക്കുകയും ചെയ്തു.
ഫാസ്റ്റ് ബൗളർമാരും വേഗം കുറച്ചെറിഞ്ഞ് പിച്ചിെൻറ ആനുകൂല്യം പ്രയോജനപ്പെടുത്തി. ഹൈദരാബാദ് ബൗളർമാർ പിച്ചിെൻറ സ്വഭാവം കൃത്യമായി തിരിച്ചറിഞ്ഞതാണ് അവരെ സഹായിച്ചതെന്നും സ്വന്തം ഗ്രൗണ്ടെന്ന നിലക്ക് ഡൽഹി ബൗളർമാരും ബാറ്റ്സ്മാന്മാരും അവരെക്കാൾ മികച്ചുനിൽക്കേണ്ടിയിരുന്നുവെന്നും പോണ്ടിങ് പറയുന്നു. ടീമിെൻറ അടുത്ത മത്സരങ്ങളിലും ഗ്രൗണ്ട് ഇതേസ്വഭാവം നിലനിർത്തിയാൽ ടീം കോംബിനേഷനിൽ മാറ്റം ആലോചിക്കേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി. ജോണി ബെയർസ്റ്റോ ആയിരുന്നു കളിയിലെ ഹീറോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.