പന്തെറിയാൻ ഇനി പ്രഗ്യാൻ ഓജയില്ല
text_fieldsഹൈദരാബാദ്: ടീം ഇന്ത്യക്കായും വിവിധ ഐ.പി.എൽ ടീമുകൾക്കായും മിന്നും പ്രകടനം കാഴ്ചവെച്ച പ്രഗ്യാൻ ഓജ വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിനുപുറമേ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും പന്തെറിയാനുണ്ടാകില്ലെന്ന ് പ്രഗ്യാൻ ഓജ അറിയിച്ചു. ഇന്ത്യൻ ജഴ്സിൽ 24ടെസ്റ്റുകളിലും 18 ഏകദിനങ്ങളിലും 6ട്വൻറി20 മത്സരങ്ങളിലും ഓജ കളത്തിലിറ ങ്ങിയിട്ടുണ്ട്.
സച്ചിൻ അവസാന ടെസ്റ്റിനിറങ്ങിയ 2013 നവംബറിലെ വെസ്റ്റീഡിസിനെതിരായ മത്സരത്തിലാണ് ഓജ അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. അന്ന് 10വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായിട്ടും ഓജക്ക് പിന്നീട് ദേശീയ ടീമിലേക്ക് വിളിയെത്തിയില്ല. 24 ടെസ്റ്റുകളിൽനിന്ന് 113 വിക്കറ്റുകളാണ് ഓജയുടെ സമ്പാദ്യം. അഞ്ചു തവണ ഏഴു വിക്കറ്റ് നേട്ടവും ഒരു തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 18 ഏകദിനങ്ങളിൽ നിന്ന് 21വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഐ.പി.എല്ലിൽ പലതവണ മിന്നും പ്രകടനങ്ങൾ ഓജ പുറത്തെടുത്തു. ഡെക്കാൻ ചാർേജ്ജഴ്സിന് വേണ്ടിയും മുംബൈ ഇന്ത്യൻസിന് വേണ്ടിയുമാണ് ഓജ കളിക്കിറങ്ങിയത്. 2010സീസണിൽ ഡെക്കാൻ ചാർേജ്ജഴ്സിനുവേണ്ടി കളത്തിലിറങ്ങിയ ഓജ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്നവർക്കുള്ള പർപ്പിൾ ക്യാപ്പും സ്വന്തമാക്കിയിരുന്നു.
മികച്ചഫോമിൽ നിൽക്കുന്നതിനിടയിൽ ടീമിൽനിന്നും അജ്ഞാതകാരണങ്ങളാൽ പുറത്തുപോയ ഓജ പിന്നീടും വാർത്തകളിൽ ഇടം പിടിച്ചു. ലോകകപ്പ് ടീമിൽ നിന്നും പുറത്തായ അംബാട്ടി റായിഡുവിന് പിന്നാലെ സമാന അനുഭവം നേരിട്ടുണ്ടെന്ന് ഓജ തുറന്നടിച്ചിരുന്നു. 2014ഡിസംബറിൽ ആക്ഷൻ സംശയത്തെ തുടർന്ന് വിലക്ക് നേരിട്ട ഓജ 2015 ജനുവരിയിൽ ആക്ഷൻ നിയമപരമാക്കി തിരിച്ചെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.