കൊൽക്കത്തക്കെതിരെ ജയം; പഞ്ചാബിന് വീണ്ടും പ്ലേ ഒാഫ് പ്രതീക്ഷ
text_fieldsമൊഹാലി: പ്ലേ ഒാഫിനുള്ള കിങ്സ് ഇലവൻ പഞ്ചാബിെൻറ നേരിയ പ്രതീക്ഷകൾക്ക് വീണ്ടും പുതുജീവൻ. അവസാന ഒാവർ വരെ ആവേശം നിറഞ്ഞുനിന്ന നിർണായക മത്സരത്തിൽ കൊൽക്കത്തക്കെതിരെ 14 റൺസിനാണ് പഞ്ചാബിെൻറ ജയം. സ്കോർ പഞ്ചാബ്: 167/6, കൊൽക്കത്ത: 153/6. ഇതോടെ 12 കളികളിൽ ആറു ജയവും ആറു തോൽവിയുമായി കിങ്സ് ഇലവന് 12 പോയൻറായി.
മികച്ച ബൗളിങ്ങിലൂടെയാണ് പഞ്ചാബ് വിജയത്തിലേക്ക് നീങ്ങിയ കൊൽക്കത്തയെ പിടിച്ചുകെട്ടിയത്. ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ച ക്രിസ്ലിന്നിെൻറ (84) വിക്കറ്റ് വീണതോടെയാണ് അനായാസ വിജയത്തിലേക്ക് നീങ്ങിയ, കൊൽക്കത്തയുടെ പോരാട്ടത്തിന് ‘ട്വിസ്റ്റ്’ വന്നത്. അവസാന ഒാവറിൽ 20 റൺസ് വേണ്ടിയിരുന്നപ്പോൾ, ക്രീസിലുണ്ടായിരുന്ന കൊൽക്കത്ത ബാറ്റ്സ്മാന്മാരായ കോളിൻ ഗ്രാൻഡ് ഹോം (11*), ക്രിക്സ് വോക്സ് (8) എന്നിവർക്ക് സന്ദീപ് ശർമയുടെ യോർക്കർ ബൗളുകളെ തൊടാൻ പോലുമായില്ല. അവസാന ഒാവറിൽ അഞ്ചു റൺസ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്.
നേരത്തേ ക്യാപ്റ്റൻ മാക്സ്വെല്ലിെൻറയും (44) വൃദ്ധിമാൻ സാഹയുടെയും (38) ഇന്നിങ്സിലാണ് പഞ്ചാബ് 167 റൺസെടുത്തത്. ടീമിെൻറ ടോപ് സ്കോറർ ഹാഷിം ആംലയില്ലാതെയായിരുന്നു പഞ്ചാബ് കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.