പുണെയിലെ മോശം പിച്ച്: 14 ദിവസത്തിനകം ബി.സി.സി.ഐ വിശദീകരണം നല്‍കണമെന്ന് ഐ.സി.സി
text_fieldsന്യൂഡല്‍ഹി: ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് നടന്ന പുണെയിലെ പിച്ചിന് നിലവാരമില്ലെന്ന് ഐ.സി.സി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍മേല്‍ ബി.സി.സി.ഐ 14 ദിവസത്തിനകം വിശദീകരണം നല്‍കണം.
അതേസമയം, പിച്ചിനെക്കുറിച്ച് ബിസിസിഐയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ക്യൂറേറ്റർ പാണ്ഡുരംഗ് സാൽഗോൻക്കർ പറഞ്ഞു. ഡ്രൈ പിച്ച് ഒരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ടീമിനെ ബാധിക്കുമെന്നറിഞ്ഞിട്ടും എന്തിനാണ് ഇത്തരമൊരു പിച്ചൊരുക്കിയത് എന്നു ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദേശം അനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കുവെന്നായിരുന്നു പാണ്ഡുരംഗിന്റെ മറുപടി. ടീമിലെ ആരും സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കമ്മിറ്റിയോട് ഇത്തരത്തിൽ പിച്ചൊരുക്കാൻ ആരാണ് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് പുണെയില്‍ നടന്നത്. സ്പിന്നിനെ മാത്രം തുണക്കുന്ന പിച്ചിനെ കുറിച്ച് വലിയ ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഐ.സി.സിയുടെ റിപ്പോര്‍ട്ട്. മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തിന് ശേഷം പിച്ചിനെതിരെ മുന്‍താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിച്ചിന് എട്ടു ദിവസം മാത്രം പ്രായമുള്ളതെന്നാണ് തോന്നുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷൈന്‍ വോണ്‍ പറഞ്ഞു. മത്സരം ആസ്ട്രേലിയ വിജയിക്കുമെന്ന് അദ്ദേഹം നേരത്തൈ പ്രവചിച്ചിരുന്നു.
മത്സരത്തിന്റെ നാലു ദിവസം മുമ്പ് മാത്രമാണ് പിച്ച് നനച്ചിട്ടുണ്ടായിരുന്നത്. ഇന്ത്യ 333 റണ്‍സിന്റെ തോല്‍വി വഴങ്ങിയ മത്സരത്തില്‍ 17 വിക്കറ്റുകളാണ് ഓസീസ് സ്പിന്നര്‍മാര്‍ വീഴ്ത്തിയത്. ആദ്യമൽസരം തന്നെ രണ്ടര ദിവസംകൊണ്ടു 333 റൺസിന് അടിയറവച്ച ഇന്ത്യൻ പ്രകടനം സമീപകാലത്തെ ഏറ്റവും ദയനീയമായിരുന്നു.
ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് ബെംഗളൂരുവിലാണ്. ഇരു ടീമുകള്‍ക്കും ഒരുപോലെ അനുകൂലമായ പിച്ചായിരിക്കും ബെംഗളൂരുവിലേതെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.