വിശ്വാസത്തിെൻറ പേരിലുള്ള വിവേചനവും വംശീയതയാണ് - ഇർഫാൻ പത്താൻ
text_fieldsബറോഡ: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് േഫ്ലായിഡിനെ ശ്വാസം മുട്ടിച്ച് കൊന്ന അമേരിക്കൻ പൊലീസിെൻറ നടപടിയിൽ ലോകമെമ്പാടും പ്രതിഷേധം ആളിപ്പടരുന്നതിനിടെ പുതിയ ചർച്ചകൾക്ക് തിരികൊളുത്തി മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പത്താൻ. വംശീയത എന്നത് തൊലിനിറത്തിെൻറ പേരിലുള്ളത് മാത്രമല്ല. വ്യത്യസ്തമായ വിശ്വാസമുള്ളതിെൻറ പേരിൽ ഒരു വീട് വാങ്ങാൻപോലും അനുവദിക്കാത്തതും വംശീയതയുെട വകഭേദം തന്നെയാണ് -ഇർഫാൻ പത്താൻ ട്വീറ്റ് ചെ്തു.
ഇർഫാൻ പത്താെൻറ വാദങ്ങൾക്ക് മറുവാദങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘപരിവാർ കേന്ദ്രങ്ങൾ സൈബർ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ വംശീയ അധിക്ഷേപം നടക്കാറുണ്ടെന്ന് നേരത്തേ ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിൽനിന്നുള്ള കളിക്കാർക്കെതിരെയാണ് പ്രധാനമായും വംശീയാക്രമണം നടക്കാറുള്ളത്.
വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഭാഗങ്ങളിലും കളിക്കാനെത്തുേമ്പാഴാണ് ദക്ഷിണേന്ത്യൻ കളിക്കാരെ അധിക്ഷേപിക്കുന്നത്. ആരുെടയും പേരെടുത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും പത്താൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.