ദ്രാവിഡ് ഇന്ത്യ എ, അണ്ടർ 19 ടീം കോച്ചായി തുടരും
text_fieldsന്യൂഡൽഹി: ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകസ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും. 2015ൽ തുടങ്ങി ഇൗ വർഷം അവസാനിക്കുന്ന ദ്രാവിഡുമായുള്ള കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടാൻ ബി.സി.സി.െഎ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷവും ദ്രാവിഡിെൻറ കീഴിൽ ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പ്രകടനം മികച്ചതായിരുെന്നന്നും അത് തുടരാൻ അദ്ദേഹത്തിെൻറ സേവനം അനിവാര്യമാണെന്നും ബി.സി.സി.െഎ ആക്റ്റിങ് പ്രസിഡൻറ് സി.കെ. ഖന്ന പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെൻറായിരിക്കും ദ്രാവിഡിെൻറ ആദ്യ ദൗത്യം. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നിവയുടെ എ ടീമുകളാണ് ടൂർണമെൻറിൽ പെങ്കടുക്കുക.
ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകനായി രണ്ടു വർഷത്തേക്ക് നിയമിക്കപ്പെട്ടതോടെ ദ്രാവിഡ് െഎ.പി.എൽ ടീം ഡൽഹി ഡെയർ ഡെവിൾസിെൻറ ഉപദേശക സ്ഥാനമൊഴിഞ്ഞു. ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകസ്ഥാനത്ത് നേരത്തേ 10 മാസത്തേക്കായിരുന്നു നിയമനം. ബാക്കിയുള്ള രണ്ടു മാസമായിരുന്നു ദ്രാവിഡ് െഎ.പി.എല്ലിൽ ഡൽഹിയുടെ ഉപദേശകനായിരുന്നത്. ഇപ്പോൾ രണ്ടു വർഷത്തേക്കാണ് നിയമനമെന്നതിനാലാണ് െഎ.പി.എല്ലിലെ ചുമതലയൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.