ഉന്നത ബിരുദം വെറുതേ വേണ്ടെന്ന് രാഹുൽ ദ്രാവിഡ്; പഠിച്ച് നേടും
text_fieldsബംഗളൂരു: ബംഗളൂരു സർവകലാശാലയുടെ ഹോണററി ബിരുദം രാഹുൽ ദ്രാവിഡ് നിരസിച്ചു. അക്കാദമിക ഗവേഷണത്തിലൂടെ ബിരുദം നേടുമെന്ന നിലപാടിലാണ് രാഹുൽ ദ്രാവിഡ്. കായിക മേഖലയിലെ വിഷയത്തിനെ കുറിച്ചായിരിക്കും ദ്രാവിഡ് ഗവേഷണം നടത്തുക.
ദ്രാവിഡ് വളർന്നതും പഠിച്ചതും ബംഗളൂരുവിലായിരുന്നു. ജനുവരി 27ന് നടക്കുന്ന ബംഗളൂരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ ദ്രാവിഡിന് പുരസ്കാരം നൽകാനായിരുന്നു സർവകലാശാലയുടെ തീരുമാനം. എന്നാൽ കായിക മേഖലയിലെ ഗവേഷണത്തിലൂടെ താൻ ബിരുദം നേടുമെന്നായിരുന്നു ദ്രാവിഡിെൻറ നിലപാട്.
ബംഗളൂരു സർവകലാശാലയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് രാഹുൽ ദ്രാവിഡ്. ദീഘകാലം ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്നു. നിലവിൽ ഇന്ത്യയുടെ അണ്ടർ–19 ടീമിെൻറ പരിശീലകനാണ് രാഹുൽ ദ്രാവിഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.