മഴക്കളി തുടരുന്നു, സെമി ഫൈനൽ മത്സരം മുടങ്ങുമോ എന്ന് ആശങ്ക
text_fieldsമാഞ്ചസ്റ്റർ: ലോക കപ്പ് ക്രിക്കറ്റിൻെറ ആദ്യ സെമി ഫൈനലിൽ രസം കൊല്ലിയായി എത്തിയ മഴ കളി മുടക്കി. മഴയിൽ മു ങ്ങിയ ഓൾഡ് ട്രാഫോഡിൽ ഇന്നിനി കളി നടക്കുമോ എന്ന് സംശയം. മൈതാനം കളിക്ക് സജ്ജമായാൽ ഓവറുകൾ വെട്ടിച്ചുരുക്കി കളി നടത്തിയേക്കും. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യുസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റിന് 211 റൺസെടുത്തപ്പോഴ ാണ് മഴയെത്തിയത്. പല വട്ടം ഗ്രൗണ്ടും പിച്ചും പരിശോധിച്ചെങ്കിലും ശമിക്കാത്ത മഴയിൽ കളി തുടരാനാവാത്ത അവസ്ഥയാ യിരുന്നു. 67 റൺസുമായി വെറ്ററൻ താരം റോസ് ടെയ്ലറും മൂന്ന് റൺസുമായി ടോം ലാതമുമാണ് ക്രീസിൽ. കരിയറിലെ 50ാം ഏകദി ന അർധ സെഞ്ച്വറിയാണ് റോസ് ടെയ്ലർ കുറിച്ചത്.
സെമി ഫൈനൽ ആയതിനാൽ ബുധനാഴ്ച റിസർവ് ദിനം കളി പുനരാരംഭിച്ചേക്കും. കളി പൂർണമായി മുടങ്ങിയാൽ ഇന്ത്യ നേരിട്ട് ഫൈനലിലെത്തും.
നേരത്തെ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ടീമിനെ കരകയറ്റിയത് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻെറ അർധ സെഞ്ച്വറിയായിരുന്നു. സ്കോറിങ് ദുഷ്കരമായ പിച്ചിൽ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും പന്തെടുത്തു തുടങ്ങിയ ഇന്ത്യയുടെ ആക്രമണം കേമമായിരുന്നു. ഇന്നിങ്ങ്സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തിൽ ബുംറ അത്യന്തം അപകടകാരിയായ മാർട്ടിൻ ഗപ്റ്റിലിനെ വീഴ്ത്തി. 14 പന്ത് കളിച്ചിട്ടും ഒരു റൺ മാത്രമെടുക്കാൻ പാടുപെട്ട ഗപ്റ്റിലിനെ സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈയിൽ എത്തിച്ചു.
സ്കോർ 69 ൽ നിൽക്കെ 28 റൺസ് നേടിയ ഹെൻട്രി നിക്കോളാസിൻെറ വിക്കറ്റ് സ്പിന്നർ രവീന്ദ്ര ജദേജ വീഴ്ത്തി. ഓഫ് സ്റ്റംപിന് പുറത്തു പിച്ച് ചെയ്ത പന്ത് വെട്ടിത്തിരിഞ്ഞ് ബാറ്റിനും പാഡിനുമിടയിലൂടെ നിക്കോളാസിൻെറ കുറ്റി തെറിപ്പിച്ചു. തുടക്കത്തിൽ തന്നെ ഗപ്റ്റിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ നിക്കോളാസുമായി ചേർന്ന് സുരക്ഷിതമാക്കുന്നതിനിടയിലാണ് ജദേജ തിരിച്ചടിച്ചത്.
രണ്ടാം വിക്കറ്റിൽ നികോളാസ് - വില്യംസൺ സഖ്യം 68 റൺസാണ് കൂട്ടിച്ചേർത്തത്. തുടക്കത്തിലെ തകർച്ചയിൽ നിന്ന് അർധ ശതകവുമായി ടീമിന് ആശ്വാസമേകിയ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണാണ് മൂന്നാമതായി പുറത്തായത്. യുസ്വേന്ദ്ര ചഹലിൻെറ പന്തിൽ രവീന്ദ്ര ജദേജ പിടിച്ചായിരുന്നു നായകൻെറ മടക്കം. 95 പന്തിൽ ആറ് ബൗണ്ടറി അടക്കം 67 റൺസാണ് വില്ല്യംസൺ എടുത്തത്.
18 പന്തിൽ 12 റൺസെടുത്ത ജെയിംസ് നീഷാമിനെ ദിനേഷ് കാർത്തിക്കിൻെറ കൈയിലെത്തിച്ച ഹർദിക് പാണ്ഡ്യ നാലാം വിക്കറ്റ് വീഴ്ത്തി. 10 പന്തിൽ 16 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്ഹോമാണ് ഭുവനേശ്വർ കുമാറിൻെറ പന്തിൽ ധോണി പിടിച്ച് അഞ്ചാമനായി പുറത്തായത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ലീഗ് റൗണ്ടിൽ ട്രെൻറ്ബ്രിജിൽ നടത്താനിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.