സഞ്ജു തിളങ്ങി; രാജസ്ഥാന് ഏഴു വിക്കറ്റ് ജയം
text_fieldsജയ്പുർ: തുടർച്ചയായി രണ്ടാം ജയേത്താടെ ജീവൻ നിലനിർത്തി രാജസ്ഥാൻ റോയൽസ്. ആദ്യ ബൗളിങ്ങിലും, പിന്നീട് ബാറ്റ ിങ്ങിലും ഉജ്ജല പോരാട്ടം കാഴ്ചവെച്ച രാജസ്ഥാൻ , സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിന് വീഴ്ത്തി സ്ഥാന ം മെച്ചപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡേയുടെ അർധസെഞ്ച്വറി (61) മികവിൽ എട്ടു വിക്കറ്റ് നഷ ്ടത്തിൽ 160 റൺസെടുത്തു.
ഡേവിഡ് വാർണർ (37), റാഷിദ് ഖാൻ (17 നോട്ടൗട്ട്) എന്നിവരാണ് ഹൈദരാബാദ് നിരയിലെ മറ്റ് മുൻനിര സ്കോറർമാർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനാവെട്ട ക്രീസിലുറച്ചുനിന്ന് േപാരാട്ടം ആരംഭിച്ചു. ഒാപണർമാരായ അജിൻക്യ രഹാനെയും (39), ലിയാം ലിവിങ്സ്റ്റണും (44) നൽകിയ തുടക്കം ടീമിന് അടിത്തറയൊരുക്കി. സ്കോർ 78ലെത്തിയപ്പോഴാണ് ലിവിങ്സ്റ്റൺ പുറത്തായത്. പിന്നാലെയെത്തിയ മലയാളി താരം സഞ്ജു സാംസൺ (32 പന്തിൽ 48 നോട്ടൗട്ട്) ടീമിനെ വിജയത്തിലേക്ക് നയിച്ചു. രഹാനെയും ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും (22) ഇതിനിടെ മടങ്ങി. ആഷ്ടൺ ടേണർ (3) പുറത്താവാതെ നിന്നു.
അഞ്ചു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ പിങ്ക് പോരാളികൾ സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുള്ള രാജസ്ഥാന് ജയം തുടർന്നാൽ േപ്ല ഒാഫ് ഇനിയും സ്വപ്നം കാണാം.
നാട്ടിലേക്ക് മടങ്ങിയ ജോണി ബെയർസ്റ്റോക്ക് പകരം ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് വാർണറിനൊപ്പം ഹൈദരാബാദ് ഇന്നിങ്സ് ഒാപൺ ചെയ്യാനെത്തിയത്. രണ്ടു ബൗണ്ടറികളടക്കം 13 റൺസെടുത്ത വില്യംസണിനെ ശ്രേയസ് ഗോപാൽ ബൗൾഡാക്കിയതോെട ഹൈദരാബാദിെൻറ ആദ്യ വിക്കറ്റ് വീണു. ആറാം ഒാവറിൽ ഹൈദരാബാദ് 50ഉം 12ാം ഒാവറിൽ 100ഉം പിന്നിട്ടു. സ്കോർ 103ൽ എത്തിനിൽക്കേ 32 പന്തിൽ 37 റൺസെടുത്ത വാർണറിനെ ഒഷെയ്ൻ തോമസ് പുറത്താക്കി.
പിന്നാലെ അർധസെഞ്ച്വറി തികച്ച പാണ്ഡെ വിക്കറ്റ് കീപ്പർ സഞ്ജുവിന് പിടിെകാടുത്ത് ഒൗട്ടായി. ഒമ്പതു ബൗണ്ടറികളടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്സ്. വിജയ് ശങ്കറും (8) ദീപക് ഹൂഡയും (0) എളുപ്പം മടങ്ങി. സീസണിലെ ആദ്യ മത്സരത്തിനായി ഹൈദരാബാദ് ജഴ്സിയണിഞ്ഞ വൃദ്ധിമാൻ സാഹ (5), ഷാകിബ് അൽ ഹസൻ (9), ഭുവനേശ്വർ കുമാർ (1) എന്നിവർക്ക് കൂടുതലൊന്നും ചെയ്യാനായില്ല. രാജസ്ഥാനായി വരുൺ ആറോൺ, ഒഷെയ്ൻ തോമസ്, ശ്രേയസ് ഗോപാൽ, ജയ്ദേവ് ഉനദ്ഘട്ട് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.