ബി.സി.സി.െഎ അഡ്മിനിസ്ട്രേഷൻ കമ്മിറ്റി: രാമചന്ദ്ര ഗുഹ രാജിവെച്ചു
text_fieldsന്യൂഡൽഹി: ബോർഡ് ഒാഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയിൽ (ബി.സി.സി.െഎ) ശുദ്ധികലശം നടത്തുന്നതിനായി സുപ്രീംകോടതി നിയോഗിച്ച നാലംഗ അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയിൽ (സി.ഒ.എ) നിന്ന് പ്രമുഖ ചരിത്രകാരനും ക്രിക്കറ്റ് എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുന്നതായി ഗുഹ, കമ്മിറ്റി ചെയർമാൻ വിനോദ് റായിയെ മേയ് 28ന് രേഖാമൂലം അറിയിച്ചതായി ജസ്റ്റിസുമാരായ എം.എം. ശാന്തനഗൗഡർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ രാകേഷ് സിൻഹയാണ് വ്യക്തമാക്കിയത്.
എന്നാൽ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ കോടതി ജൂലൈ 14ലേക്ക് മാറ്റിവെച്ചു.ബി.സി.സി.െഎയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ലോധ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കുന്നതിനുമായി വിനോദ് റായ് (ചെയർമാൻ), രാമചന്ദ്ര ഗുഹ, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ഫൈനാൻസ് കമ്പനി മാനേജിങ് ഡയറക്ടർ വിക്രം ലിമായെ, ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം മുൻ നായിക ഡയാന എഡുൽജി എന്നിവരടങ്ങിയ കമ്മിറ്റിയെ ഇൗ വർഷം ജനുവരി 30നാണ് സുപ്രീംകോടതി നിയോഗിച്ചത്.
ഏറെ തിരക്കുപിടിച്ച അക്കാദമീഷ്യനായ ഗുഹക്ക് ബി.സി.സി.െഎക്കുവേണ്ടി നീക്കിവെക്കാൻ സമയമില്ലാത്തതാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഇതുവരെ നടന്ന കമ്മിറ്റി യോഗങ്ങളിൽ പകുതിയിലും ഗുഹ പെങ്കടുത്തിട്ടില്ല. ‘‘കായിക ചരിത്രത്തിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ ഏറെ അവഗാഹമുള്ളയാളാണ് ഗുഹ. എന്നാൽ, ക്രിക്കറ്റ് ഭരണം മറ്റൊരു മേഖലയാണ്. വിനോദ് റായിയും വിക്രം ലിമായെയുമാണ് അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലായി കൈകാര്യം ചെയ്തിരുന്നത്’’ -രാജി വാർത്ത പുറത്തുവന്നശേഷം മുതിർന്ന ബി.സി.സി.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ബി.സി.സി.െഎയുടെ അനിഷ്ടം സമ്പാദിച്ച ദേശീയ ടീം പരിശീലകൻ അനിൽ കുംബ്ലെയുമായി ഗുഹക്കുള്ള അടുപ്പവും രാജിക്കുപിന്നിലുണ്ടെന്ന് റിപ്പോർട്ടുണ്ട്. കുംബ്ലെയും ഗുഹയും ഏെറക്കാലമായി അടുപ്പം സൂക്ഷിക്കുന്നവരാണ്. രാജ്യെത്ത ക്രിക്കറ്റിെൻറയും കളിക്കാരുടെയും വളർച്ചക്കായി മുന്നോട്ടുെവച്ച നിർദേശങ്ങളുടെ പേരിൽ കുംബ്ലെ ബലിയാടാക്കപ്പെടുന്നതിൽ ഗുഹക്ക് അമർഷമുണ്ടായിരുന്നു. എന്നാൽ, രാജികാരണത്തെ കുറിച്ച് ഗുഹ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.