രാമചന്ദ്ര ഗുഹ ബി.സി.സി.െഎയിൽ നിന്ന് രാജിവെച്ചു
text_fieldsന്യൂഡൽഹി: ബി.സി.സി.െഎ ഇടക്കാല ഭരണസമിതിയിൽ നിന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ രാമചന്ദ്ര ഗുഹ ആവശ്യപ്പെട്ടു. അപേക്ഷ ജൂലൈ 14ന് കോടതി പരിഗണിക്കും.
ബി.സി.സി.െഎയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ലോധ പാനൽ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി സുപ്രീംകോടതി നിയമിച്ച നാലംഗ കമിറ്റിയിലെ അംഗമാണ് രാമചന്ദ്ര ഗുഹ. മുൻ കൺട്രോളർ ആൻറ് ഒാഡിറ്റർ ജനറൽ വിനോദ് റായ് ചെയർമാനായുള്ള കമിറ്റിയിൽ രാമചന്ദ്രഗുഹയെ കൂടാതെ സാമ്പത്തിക വിദഗ്ധൻ വിക്രം ലിമെയ്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ദിയാന എഡുൽജി എന്നിവരാണ് അംഗങ്ങൾ.
ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിനിടെ ഇന്ത്യൻ ടീം കോച്ച് അനിൽ കുംബ്ലെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുണ്ടായ തർക്കമാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ ഒൗദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം സ്ഥീരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.