റാഞ്ചിയിൽ ഇന്ത്യ ജയത്തിനരികെ
text_fieldsറാഞ്ചി: ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറക്കുന്നു. രണ്ടാം ഇന്നിങ്സിൽ 106 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഒാസീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ് സ്കോറിന് ഒപ്പമെത്തണമെങ്കിൽ ആസ്ട്രേലിയക്ക് 46 റൺസ് കൂടി വേണം. ഇന്ത്യയുടെ ശക്തമായ ബൗളിങ് ആക്രമണം എത്രത്തോളം ഒാസീസ് അതിജീവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മൽസരത്തിെൻറ ഫലം.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മാസ്മരിക ബൗളിങ്ങാണ് ആസ്ട്രേലിയെ തകർത്തത്. ഇഷാന്ത് ശർമ്മ ഒരു വിക്കറ്റ് നേടി. നേരത്തെ ഒമ്പത് വിക്കറ്റിന് 603 റൺസ് എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകായിരുന്നു. ചേതേശ്വർ പൂജാരയുടെയും വൃദ്ധിമാൻ സാഹയുടെയും ഇന്നിങ്സുകളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ആസ്ട്രേലിയക്ക് ജഡേജ തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചു.
അഞ്ചാം ദിനം സ്പിൻ ബോളിങ്ങിനെ തുണക്കുന്ന പിച്ചുകളാണ് ഇന്ത്യയിലേത്. ഇതാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം. ജഡേജയും അശ്വിനും ഉൾപ്പെട്ട ഇന്ത്യൻ സ്പിൻ നിര ശക്തമാണ്. കളിയുടെ വരുന്ന സെഷനുകളിൽ കൂടുതൽ വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തിയാൽ മൽസരത്തിൽ ആസ്ട്രേലിയ വിയർക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.