രഞ്ജി ക്രിക്കറ്റിന് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: അടിമുടി പരിഷ്കരിച്ച രഞ്ജി ട്രോഫി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ഒമ്പതു ടീമുകളെക്കൂടി ഉൾപ്പെടുത്തിയാണ് 85ാം സീസണിന് തുടക്കംകുറിക്കുന്നത്. വിദർഭയാണ് നിലവിലെ ചാമ്പ്യന്മാർ. കഴിഞ്ഞ സീസണിൽ 28 ടീമുകളാണ് മത്സരിച്ചത്. സംസ്ഥാന വിഭജനത്തെ തുടർന്ന് ടീമില്ലാതായി മാറിയ ബിഹാറിനെ വീണ്ടും ഉൾപ്പെടുത്തിയപ്പോൾ മറ്റ് എട്ടു ടീമുകൾ പുതുതായി വന്നു. അരുണാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, പുതുച്ചേരി, സിക്കിം, ഉത്തരാഖണ്ഡ് എന്നിവരാണ് പുതുമുഖങ്ങൾ. എ, ബി ഗ്രൂപ്പിൽ ഒമ്പതു ടീമുകൾ വീതവും ‘സി’ ഗ്രൂപ്പിൽ 10 ടീമുകെളയുമാണ് ഉൾപ്പെടുത്തിയത്. പുതിയ ടീമുകളെല്ലാം േപ്ലറ്റ് ഗ്രൂപ്പിൽ മത്സരിക്കും.
എ, ബി ഗ്രൂപ്പിൽനിന്നായി അഞ്ചുപേരും ‘സി’യിലെ രണ്ടും േപ്ലറ്റ് റൗണ്ടിലെ ഒരാളും ക്വാർട്ടറിേലക്ക് യോഗ്യത നേടും. ‘സി’യിലാണ് കേരളം. ആന്ധ്ര, ബംഗാൾ, ഡൽഹി, ഹിമാചൽ, ഹൈദരാബാദ്, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
കേരളം ഇന്ന് ഹൈദരാബാദിനെതിരെ
തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റ് സീസണിന് വ്യാഴാഴ്ച തുടക്കം. ആദ്യം മത്സരം ഹോം ഗ്രൗണ്ടിൽ ലഭിച്ച കേരളം ഇന്ന് ഹൈദരാബാദിനെതിരെ പാഡണിയും. തിരുവനന്തപുരം സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടില്ലാണ് മത്സരം. സചിന് ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്. ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രോഹന് പ്രേം, സഞ്ജു വി. സാംസൺ, സല്മാന് നിസാർ, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്ണു വിനോദ്, അക്ഷയ് കെ.സി, സന്ദീപ് വാര്യർ, നിതീഷ് എം.ഡി. ബേസില്‍ തമ്പി, പി. രാഹുൽ, വിനൂപ് എസ്. മനോഹരന് എന്നിവരാണ് ടീമംഗങ്ങൾ. ഡേവ് വാട്ട്മോറാണ് മുഖ്യ കോച്ച്. സെബാസ്റ്റ്യൻ ആൻറണി, മസര്‍ മൊയ്തു എന്നിവര്‍ അസിസ്റ്റൻറ് കോച്ചുമാരായുണ്ട്. ജി. സജികുമാറാണ് ടീം മാനേജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.