Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി:...

രഞ്ജി ട്രോഫി: കേരളത്തിന് തകർപ്പൻ ജയം

text_fields
bookmark_border
renji
cancel

തിരുവനന്തപുരം: തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകർപ്പൻ ജയം. ജമ്മു^കശ്മീരിനെ 158 റണ്‍സിന് തൂത്തുവാരിയാണ് കേരളം സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവി‍​െൻറ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും 79 റണ്‍സിനുള്ളിൽ കൂടാരം കയറ്റിയാണ് കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയത്. 

ഏഴ് വിക്കറ്റ് നഷ്​ടത്തില്‍ 56 റണ്‍സ് എന്നനിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് കേവലം 23 റണ്‍സ് മാത്രമാണ്  സ്കോർബോർഡിൽ ചേർക്കാനായത്. അഞ്ച് വിക്കറ്റ് പിഴുത കെ.സി. അക്ഷയ് ആണ് കേരളത്തി​െൻറ വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്‌സിലും അക്ഷയ് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടി സഞ്ജു സാംസണാണ് കളിയിലെ താരം.  സ്‌കോര്‍: കേരളം 219, 191. ജമ്മു-കശ്മീര്‍ 173, 79.  

വിജയത്തോടെ 18 പോയൻറുമായി ഗ്രൂപ്​ ബിയിൽ  മൂന്നാം സ്ഥാനത്താണ് കേരളം. 20 പോയൻറുമായി സൗരാഷ്​ട്രയും 19 പോയൻറുമായി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തുമാണ് മുന്നിൽ. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ ക്വാർട്ടറിലേക്ക് മുന്നേറാനാകൂ.  നവംബർ 17ന് തുമ്പയിൽ സൗരാഷ്​ട്രയുമായാണ്​ കേരളത്തി​െൻറ അടുത്ത ഹോം മത്സരം. തുടർന്ന് 25ന് ഹരിയാനയുമായും കേരളം കൊമ്പുകോർക്കും.

നേരത്തേ ഝാർഖണ്ഡിനെയും രാജസ്ഥാനെയും തോൽപിച്ച കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച സൗരാഷ്​ട്ര ഝാർഖണ്ഡിനെ ആറ് വിക്കറ്റിനും ഗുജറാത്ത് 238 റൺസിന് ഹരിയാനയെയും തോൽപിച്ചു. തോൽവിയോടെ ജമ്മു^കശ്മീർ, ഹരിയാന, ഝാർഖണ്ഡ് ടീമുകളുടെ ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophykerala teammalayalam newssports newsvictoryCricket News
News Summary - Ranji trophi kerala victory against jammu-Sports news
Next Story