രഞ്ജി േട്രാഫി: കേരളം x വിദർഭ ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് മുതൽ
text_fieldsസൂറത്ത്: ഒാഖി ചുഴലിക്കാറ്റ് ഗുജറാത്ത് തൊടുംമുേമ്പ നിർവീര്യമായി, കളിമുടക്കാനുള്ള കാറ്റും കോളും അകന്നു. ഇനി തെളിഞ്ഞ മാനത്തിനു കീഴെ സചിൻ ബേബിയും സംഘവും കൊടുങ്കാറ്റായി ആഞ്ഞുവീശേട്ടയെന്ന് പ്രാർഥിക്കാം. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ക്വാർട്ടർ ഫൈനലിനിറങ്ങുന്ന കേരളം ഇന്ന് സൂറത്തിലെ ലാലാഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിൽ വിദർഭയെ നേരിടും. ഒാഖി വീശിയില്ലെങ്കിലും രാവിലെ പെയ്ത മഴയിൽ കേരളത്തിെൻറ നെറ്റ്സിലെ പരിശീലനം മുടങ്ങി. ഉച്ച മുതൽ മൂന്ന് മണിക്കൂറിലേറെ ഫീൽഡിങ് ബൗളിങ് പരിശീലനം നടത്തിയാണ് തയ്യാറെടുത്തത്. ഗ്രൂപ് റൗണ്ടിൽ നാലു ദിനമായിരുന്നു കളിയെങ്കിൽ ഇനി അഞ്ചു ദിവസമാണ് പോരാട്ടം. മഴഭീഷണിക്കിടെ ഒന്നാം ഇന്നിങ്സിൽ ലീഡ് പിടിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.
ചരിത്രം കുറിക്കാൻ കേരളം
1957ലായിരുന്നു രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ അരങ്ങേറ്റം. 40 വർഷത്തിനുശേഷമാണ് നോക്കൗട്ട് യോഗ്യത നേടിയതെങ്കിലും ക്വാർട്ടറിൽ ഇറങ്ങാൻ പിന്നെയും 20 വർഷം കാത്തിരിക്കേണ്ടി വന്നു. ഗ്രൂപ് റൗണ്ടിൽ അട്ടിമറി ജയങ്ങളുമായി കുതിച്ചാണ് കേരളം ക്വാർട്ടറിലെത്തുന്നത്. ആറിൽ അഞ്ചിലും ജയം, ഗുജറാത്തിനോട് നേരിയ മാർജിനിൽ പരാജയം. ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത്രയും ധാരാളം. ടൂർണമെൻറിൽ കൂടുതൽ വിക്കറ്റെടുത്തതിെൻറ പകിട്ടുമായി ജലജ് സക്സേനയും സെഞ്ച്വറികളുടെ ആർഭാടവുമായി സഞ്ജു സാംസണും ഒപ്പത്തിനൊപ്പം പിടിക്കുന്നുണ്ട്. അരുൺ കാർത്തികും സചിൻ ബേബിയും രോഹൻ പ്രേമും അവസരത്തിനൊത്തുയർന്നാൽ സൂറത്തിൽ കേരളത്തിന് ചരിത്രമെഴുതാനാവും. ഏത് പൊസിഷനിലും കളിക്കാവുന്ന തരത്തിൽ ടീമിനെ വാർത്തെടുക്കാൻ കോച്ച് ഡേവ് വാട്മോറിന് കഴിഞ്ഞിട്ടുണ്ട്.
ഒാപണറുടെ റോളിലും ഏഴാമനായും തിളങ്ങാനുള്ള കെൽപിൽ ജലജ് സക്സേനയും ബൗളിങ് ആക്രമണത്തിെൻറ ചുക്കാൻപിടിക്കാൻ സന്ദീപ് വാര്യർ, എം.ഡി. മോനിഷ് എന്നിവരുണ്ട്. സ്പിൻ ആക്രമണത്തിന് സിജോ മോൻ ജോസഫും കെ.സി. അക്ഷയും. പ്രതിഭകൾ നിറഞ്ഞ ഒരുപിടി താരങ്ങൾ ഒന്നിക്കുേമ്പാൾ ഒാൾറൗണ്ട് മികവിൽ മുന്നേറാനുള്ള പ്രതീക്ഷയിൽ തന്നെയാണ് കേരളം ഉറ്റുനോക്കൂന്നത്.
ബാറ്റിങ് കരുത്താക്കി വിദർഭ
നാലു സീസണിനിടെ വിദർഭക്ക് മൂന്നാം ക്വാർട്ടർ ഫൈനൽ േപാരാട്ടമാണിത്. 2014-15, 2015-16 സീസണുകളിൽ തമിഴ്നാടിനോടും സൗരാഷ്ട്രയോടും തോറ്റ് പുറത്തായതിെൻറ ക്ഷീണം തീർക്കാനാണ് ഇൗ വരവ്. ഗ്രൂപ് ‘ഡി’യിൽ ആറ് കളിയിൽ നാല് ജയവും രണ്ട് സമനിലയുമായി ഒന്നാം സ്ഥാനക്കാരായിരുന്നു അവർ. അഞ്ച് കളിയിലും 400ന് മുകളിൽ റൺസ് സ്കോർ ചെയ്തു. ആറ് മത്സരങ്ങളിൽ നിന്നായി എട്ടു തവണ മാത്രമേ ബാറ്റിങ്ങിനിറങ്ങേണ്ടിയും വന്നുള്ളൂ. ആദ്യ ഇന്നിങ്സിൽ തന്നെ മികച്ച ടോട്ടൽ കണ്ടെത്തി എതിരാളിയെ സമ്മർദത്തിലാക്കുന്ന തന്ത്രവുമായാണ് വിദർഭയുടെ യാത്ര. പഞ്ചാബിനെയും ഗോവയെയും ഇന്നിങ്സിന് തോൽപിച്ചപ്പോൾ, ബംഗാളിനെതിരെ പത്തു വിക്കറ്റിനായിരുന്നു ജയം. ബാറ്റിങ്ങാണ് കരുത്ത്. നായകൻ ഫൈസ് ഫസൽ നാല് സെഞ്ച്വറി ഉൾപ്പെടെ 710 റൺസുമായി റൺവേട്ടക്കാരിൽ നാലാമൻ.
കേരള ടീം ഇവരിൽ നിന്ന്: അരുൺ കാർത്തിക്, കെ.എം ആസിഫ്, എം. നിധീഷ്, രോഹൻ പ്രേം, സചിൻ ബേബി (ക്യാപ്റ്റൻ), സഞ്ജു സാംസൺ, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന, സിജോമോൻ ജോസഫ്, ഫാബിദ് ഫാറൂഖ്, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ, വിനോദ് കുമാർ, രാകേഷ് മേനോൻ, മസർ മൊയ്തു, കെ.സി അക്ഷയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.