രഞ്ജിയിൽ ഡൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ ജയം
text_fieldsതിരുവനന്തപുരം: ഏഴ് തവണ രഞ്ജിയിൽ മുത്തമിട്ട രാജക്കന്മാരെ തുമ്പയിലെ പുൽമൈതാനത്ത ് എറിഞ്ഞൊതുക്കി ഡേവ് വാട്ട്മോറിെൻറ കുട്ടികൾ ഇന്ത്യൻ ക്രിക്കറ്റിനോട് വിളിച്ചു പറഞ ്ഞു ‘കേരളം ഡാ.’ തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം രഞ്ജിട്രോഫിയിൽ നിലവിലെ റണ്ണറ പ്പുകളായ ഡൽഹിയെ ഇന്നിങ്സിനും 27 റൺസിനും തകർത്താണ് സീസണിലെ മൂന്നാം ജയം. അതും ബോണസ് പേ ായേൻറാടെ. രഞ്ജിയിൽ ഡൽഹിക്കെതിരെ കേരളത്തിെൻറ ആദ്യജയമാണ്. സ്കോര്‍, കേരളം: ഒന്നാം ഇന്നിങ്സ്- 320. ഡൽഹി: 139 (ഫോളോ ഓൺ),154 .
കേരളത്തിനായി രണ്ട് ഇന്നിങ്സിലുകളിലുമായി ഒമ്പത് വിക്കറ്റും അർധ സെഞ്ച്വറിയും നേടിയ ജലജ് സക്സേനയാണ് കളിയിലെ താരം. തുമ്പയിൽ ദയാവധം കാത്തുകിടന്ന ഡൽഹിയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തിടുക്കത്തിലായിരുന്നു ഞായറാഴ്ച കേരളം. അഞ്ചിന് 41 റൺസെന്ന നിലയിൽ കളിയാരംഭിച്ചവർ 113 റൺസ്കൂടി നേടി കീഴടങ്ങി.
കേരള ബൗളർമാരെ തൊട്ടും തടവിയും നിന്ന ക്യാപ്റ്റന്‍ ദ്രുവ് ഷോറെയാണ് (17) ഇന്നലെ ആദ്യം പുറത്തായത്. പിന്നാലെ അനുജ് റാവത്ത് (31), ശിവം ശര്‍മ (33), സുബോധ് ഭാട്ടി (30) എന്നിവര്‍ ചെറുത്ത് നിന്നെങ്കിലും ഇന്നിങ്സ് തോല്‍വിയില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചില്ല. റാവത്തിനും ശിവം ശര്‍മക്കും സക്സേനയും ഭാട്ടിയക്കും ആകാശ് സുധനും(4) സിജോമോൻ ജോസഫും അന്തകരായതോടെ മുൻ ചാമ്പ്യൻമാർ കേരളത്തോട് മുട്ടുമടക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി സന്ദീപ് വാര്യർ, ജലജ് സക്സേന എന്നിവർ മൂന്ന് വിക്കറ്റും സിജോമോൻ ജോസഫ് ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റും നേടി.
നേരത്തേ ആന്ധ്രക്കെതിരെയും ബംഗാളിനെതിരെയും തകർപ്പൻ ജയം നേടിയ കേരളം മധ്യപ്രദേശിനോടും തമിഴ്നാടിനോടും പരാജയപ്പെട്ടിരുന്നു. ഹൈദരാബാദുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു.ഡൽഹിക്കെതിെര നേടിയ വിജയത്തോടെ കേരളത്തിന് 20 പോയൻറായി. എലൈറ്റ് ‘എ-ബി ഗ്രൂപ്പുകളിലായി ഒന്നാമതാണ്. ഇതിൽ നിന്നും ആദ്യ അഞ്ച് സ്ഥാനക്കാരാണ് ക്വാർട്ടറിൽ ഇടം നേടുക.
സീസണിലെ കേരളത്തിെൻറ ഹോം മത്സരങ്ങൾ പൂർത്തിയായി. ഇനിയുള്ള രണ്ടു മത്സരങ്ങളും എതിരാളികളുടെ തട്ടകത്തിലാണ്. ഡിസംബർ 30ന് മൊഹാലിയിൽ പഞ്ചാബിനെതിരെയും ജനുവരി ഏഴിന് ഹിമാചലിനെതിരെയും. ഒന്നിലെങ്കിലും വിജയിക്കാനായാല്‍ സചിനും കൂട്ടർക്കും ക്വാർട്ടറിലേക്ക് പറക്കാനുള്ള സാധ്യത തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.