ആന്ധ്ര പരീക്ഷയിൽ കേരളം സക്സസ്
text_fieldsതിരുവനന്തപുരം: കാലാവസ്ഥ ചതിച്ചില്ല, കണക്കുകൂട്ടൽ തെറ്റിയില്ല. ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവിന് മുന്നില്‍ ആന്ധ്ര ആയുധം വെച്ച് കീഴടങ്ങിയപ്പോൾ രഞ്ജി ട്രോഫിയിൽ ഒമ്പത് വിക്കറ്റിനാണ് സന്ദർശകരെ കേരളം ചുരുട്ടിക്കെട്ടിയത്. രഞ്ജിയിൽ സീസണിലെ കേരളത്തിെൻറ ആദ്യ ജയമാണിത്.
തുമ്പ സെൻറ് സേേവ്യഴ്സ് കോളജ് ഗ്രൗണ്ടിൽ വ്യാഴാഴ്ച എട്ടിന് 102 എന്ന നിലയിൽ കളിയാരംഭിച്ച ആന്ധ്രയെ 115 റൺസിൽ കേരളം ഒതുക്കി. തുടർന്ന് 43 റൺസിെൻറ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തെ ജലജ് സക്സേനയും (19 നോട്ടൗട്ട്) രോഹന് പ്രേമും (എട്ട് നോട്ടൗട്ട്) ചേർന്ന് ലക്ഷ്യത്തിലെത്തിച്ചു. സ്കോർ ആന്ധ്ര: 254, 115, കേരളം: 328, 43/1.
വിജയത്തോടെ ലഭിച്ച ആറ് പോയൻറുൾപ്പെടെ ഏഴ് പോയൻറുമായി കേരളം എലൈറ്റ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. തുമ്പയിൽ ഹൈദരാബാദുമായി നടന്ന കേരളത്തിെൻറ ആദ്യ ഹോം മത്സരം സമനിലയിലായിരുന്നു. കേരളത്തിനായി ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി (133) നേടുകയും രണ്ടാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജലജ് സക്സേനയാണ് കളിയിലെ താരം.
വ്യാഴാഴ്ച ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിവീരന്‍ റിക്കി ഭൂയിയിലായിരുന്നു ആന്ധ്രയുടെ പ്രതീക്ഷ. വാലറ്റത്തെ കൂട്ടുപിടിച്ച് കൂറ്റനടിയിലൂടെ പരമാവധി ലീഡുയർത്താനായിരുന്നു ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ താരമായ ഭുയിയുടെ ശ്രമം. നേരിട്ട ആദ്യ ഓവറിൽ ഭുയി നയം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഭുയിയെ (32) അക്ഷയ്യുടെ പന്തിൽ ബേസിൽ തമ്പി പിടിച്ച് പുറത്താക്കിയതോടെ ആന്ധ്ര പതനം ഉറപ്പിച്ചു. പിറകെ എത്തിയ വിജയ്കുമാറിന് സക്സേനയും മടക്കടിക്കറ്റ് നൽകിയതോടെ ആന്ധ്ര 115 റൺസിന് പുറത്തായി.
ഏഴുവർഷത്തിന് ശേഷമാണ് ആന്ധ്രക്കെതിരെ രഞ്ജിയിൽ കേരളം വിജയം സ്വന്തമാക്കുന്നത്. 2011ൽ വി.എ. ജഗദീഷ് ക്യാപ്റ്റനായിരുന്നപ്പോൾ കൊച്ചിയിൽ നേടിയ രണ്ട് റൺസ് വിജയമായിരുന്നു അവസാനത്തേത്. വിജയശിൽപിയായ ജലജ് സക്സേനക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഈ മാസം 20ന് ഈഡൻ ഗാർഡനിൽ ശക്തരായ ബംഗാളുമായാണ് കേരളത്തിെൻറ അടുത്ത മത്സരം. നിലവിലുള്ള കളിക്കാർക്കുപുറമെ ഓൾ റൗണ്ടർ വിനോദ് കുമാറിനെ അടുത്ത മത്സരത്തിനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.