സക്സേന മാജിക്
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഡൽഹി പൊരുതുന്നു. ജലജ് സക്സേനയുടെ നേതൃത്വത്തിലുള്ള കേരള ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ ഡൽഹി ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ തോൽവി ഒഴിവാക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ്.
തുമ്പ സെൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ അവസാനദിവസം ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സന്ദർശകർക്ക് 241 റൺസ് കൂടി വേണം. സച്ചിൻ ബേബി, റോബിൻ ഉത്തപ്പ എന്നിവരുടെ സെഞ്ച്വറി 525 റൺസെടുത്ത് ഡിക്ലയർ ചെയ്ത കേരളം ഡൽഹിയുടെ ആദ്യ ഇന്നിങ്സ് 142ന് അവസാനിപ്പിച്ചു. 383 റൺസിെൻറ കൂറ്റൻ ലീഡ്. ഫോളോ ഒാൺ ചെയ്ത ഡൽഹി മൂന്നാംദിനം കളി അവസാനിപ്പിക്കുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ്.
രണ്ടിന് 23 എന്ന നിലയിൽ തുടങ്ങിയ ഡൽഹിക്ക് 59ലെത്തുേമ്പാഴേക്കും വിക്കറ്റ് വീഴ്ച തുടങ്ങി. ധ്രുവ് ഷോറെ (19), നിതീഷ് റാണ (25), ജോണ്ടി സിദ്ധു (3), ലളിത് യാദവ് (5), ശിവം ശർമ (11), പ്രദീപ് സാങ്വാൻ (17), വികാസ് മിശ്ര (13) എന്നിങ്ങനെ വീഴ്ചയായി. 24 ഓവറില്‍ 64 റണ്‍സ് നൽകി ആറ് വിക്കറ്റ് നേടിയ ജലജ് സക്സേന ആയിരുന്നു കേരള ബൗളിങ്ങിെൻറ കുന്തമുന. സിജോമോന്‍ ജോസഫ് രണ്ടും സന്ദീപ് വാര്യരും മോനിഷും ഓരോ വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്സിൽ ഓപണർ അനുജ് റാവത്താണ് (87) പുറത്തായത്. ഒന്നാം വിക്കറ്റിൽ റാവത്ത് - ചന്ദേല സഖ്യം 130 റൺസാണ് നേടിയത്. കുനാൽ ചന്ദേല (51), ധ്രുവ് ഷോറെ (രണ്ട്) എന്നിവരാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.