രഞ്ജി ട്രോഫി ഫൈനൽ: ഡൽഹി ആറിന് 271, ധ്രുവ് ഷോറിന് സെഞ്ച്വറി
text_fieldsഇന്ദോർ: രഞ്ജി ട്രോഫിയിൽ കന്നി കിരീടവും സ്വപ്നം കണ്ടിറങ്ങിയ വിദർഭക്കെതിരെ ഡൽഹിയുടെ പോരാട്ടം. ഫൈനലിൽ സെഞ്ച്വറിയുമായി ധ്രുവ് ഷോറി(123) നിലയുറപ്പിച്ചപ്പോൾ, ആദ്യ ദിനം ഡൽഹി ആറിന് 271 എന്ന ഭേദപ്പെട്ട നിലയിൽ. ടോസ് നേടിയ വിദർഭ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം ശരിവെച്ച് ബൗളിങ് നിര ഡൽഹിയെ ആദ്യത്തിൽ വരിഞ്ഞുമുറുക്കി. ഒാപണർ കുണാൽ ചണ്ഡേലയെ (0) അക്കൗണ്ടു തുറക്കുന്നതിനുമുേമ്പ പുറത്താക്കി ആദിത്യ താക്കറെയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
പിന്നാലെ, ഇന്ത്യൻ താരം ഗൗതം ഗംഭീറും (15) പുറത്തായി. മധ്യനിരയിൽ പിടിച്ചു നിൽക്കാറുള്ള നിതീഷ് റാണക്കും (21), ക്യാപ്റ്റൻ ഋഷഭ് പന്തിനും (21) ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ നാലിന് 99 എന്ന നിലയിൽ ഡൽഹി വൻതകർച്ച നേരിട്ടതാണ്. എന്നാൽ, അഞ്ചാമനായെത്തിയ ഹിമ്മത് സിങ്ങിനെ (66)കൂട്ടുപിടിച്ച് ധ്രുവ് ഷോറി സെഞ്ച്വറിയുമായി നിലയുറപ്പിച്ച് ടീമിനെ രക്ഷിച്ചു. ഫസ്റ്റ് ക്ലാസ് കരിയറിലെ താരത്തിെൻറ മൂന്നാം സെഞ്ച്വറിയാണിത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 105 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കി. ഷോറിയോടൊപ്പം (123) വികാസ് മിശ്രയാണ് (5) ക്രീസിൽ. വിദർഭക്കായി ആദിത്യ താക്കറെയും രാജ്നേഷ് ഗുർബാനിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.