Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്​ജി: ജലജിന്​...

രഞ്​ജി: ജലജിന്​ സെഞ്ച്വറി;  കേരളത്തിന്​ ആധിപത്യം

text_fields
bookmark_border
kerala-ranji
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ല​ജ്​ സ​ക്​​സേ​ന​യു​ടെ സെ​ഞ്ച്വ​റി മി​ക​വി​ൽ രാ​ജ​സ്​​ഥാ​നെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ആ​ധി​പ​ത്യം. 
മൂ​ന്നാം ദി​വ​സം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ കേ​ര​ളം 309 റ​ണ്‍സി​​​െൻറ ലീ​ഡ്​ നേ​ടി​യി​ട്ടു​ണ്ട്. അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന്​ രാ​ജ​സ്​​ഥാ​നെ ഒാ​ൾ​ഒൗ​ട്ടാ​ക്കാ​ൻ സാ​ധി​ച്ചാ​ൽ കേ​ര​ള​ത്തി​ന്​ ഇൗ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ജ​യം സ്വ​ന്ത​മാ​ക്കാം. വെ​ളി​ച്ച​ക്കു​റ​വ്​ മൂ​ലം മൂ​ന്നാം​ദി​നം നേ​ര​ത്തേ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ കേ​ര​ളം ര​ണ്ടാ​മി​ന്നി​ങ്‌​സി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ല്‍ 217 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്. 

രാ​ജ​സ്​​ഥാ​​​െൻറ എ​ട്ട്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തു​ക​യും ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ സെ​ഞ്ച്വ​റി നേ​ടു​ക​യും ചെ​യ്​​ത ജ​ല​ജ്​ സ​ക്​​സേ​ന​യു​ടെ (102*) ഒാ​ൾ​റൗ​ണ്ട്​ പ്ര​ക​ട​ന​മാ​ണ്​ കേ​ര​ള​ത്തി​ന്​ ആ​ധി​പ​ത്യം ന​ൽ​കി​യ​ത്. 72 റ​ണ്‍സു​മാ​യി സ​ഞ്ജു വി. ​സാം​സ​ണാ​ണ് ക്രീ​സി​ൽ. വി​ഷ്ണു വി​നോ​ദ് (എ​ട്ട്), രോ​ഹ​ന്‍ പ്രേം (24) ​എ​ന്നി​വ​ർ പു​റ​ത്താ​യി. 
ആ​റ്​ വി​ക്ക​റ്റി​ന് 134 എ​ന്ന നി​ല​യി​ല്‍ ബാ​റ്റി​ങ് തു​ട​ങ്ങി​യ രാ​ജ​സ്ഥാ​ന്‍ മൂ​ന്നാം ദി​നം 243 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ന് ഒ​ന്നാ​മി​ന്നി​ങ്‌​സി​ല്‍ 92 റ​ണ്‍സി​​​െൻറ ലീ​ഡ്​ സ്വ​ന്ത​മാ​ക്കാ​നാ​യി. 
ക​ഴി​ഞ്ഞ ദി​വ​സം ആ​റു വി​ക്ക​റ്റെ​ടു​ത്തി​രു​ന്ന ജ​ല​ജ് സ​ക്‌​സേ​ന ര​ണ്ടു വി​ക്ക​റ്റ്​ കൂ​ടി സ്വ​ന്തം പേ​രി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. 62 റ​ണ്‍സെ​ടു​ത്ത യാ​ഗ്​​നി​ക്കാ​ണ് രാ​ജ​സ്ഥാ​​​െൻറ ടോ​പ്​ സ്‌​കോ​റ​ര്‍. 85 റ​ൺ​സ്​ വ​ഴ​ങ്ങി​യാ​ണ്​ ജ​ല​ജ്​ എ​ട്ട്​ വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ന്​ രാ​വി​ലെ ത​ന്നെ ഡി​ക്ല​യ​ർ ചെ​യ്​​ത്​ രാ​ജ​സ്​​ഥാ​നെ ഒാ​ൾ​ഒൗ​ട്ടാ​ക്കാ​നാ​യി​രി​ക്കും കേ​ര​ള​ത്തി​​​െൻറ ശ്ര​മം. എ​ന്നാ​ൽ മ​ഴ​യു​ടെ സാ​ധ്യ​ത കേ​ര​ള​ത്തി​​​െൻറ വി​ജ​യ​സാ​ധ്യ​ത​ക്ക്​ മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്​​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophykerala teammalayalam newssports newsCricket NewsJalaj saxcena
News Summary - Ranji trophy: Kerala Jalaj got centuary-Sports news
Next Story