സഞ്ജുവിനും രക്ഷിക്കാനായില്ല; രഞ്ജിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് വൻ തോൽവി
text_fieldsചെെന്നെ: സമനിലക്കായി പൊരുതിയ കേരളത്തെ ചുരുട്ടികെട്ടി രഞ്ജിയിൽ തമിഴ്നാടിെൻറ തകർപ്പൻ ജയം. എലൈറ്റ് ഗ്രൂ പ് ‘ബി’യിലെ അഞ്ചാം അങ്കത്തിൽ 151 റൺസിനാണ് തമിഴ്നാട് അയൽക്കാരെ വീഴ്ത്തിയത്. അവസാന ദിനം 342 റൺസ് ലക്ഷ്യവുമായ ി ബാറ്റിങ് ആരംഭിച്ച കേരളത്തിന് പ്രതീക്ഷ നൽകുന്നതായിരുന്നു തുടക്കം. ജലജ് സക്സേന നേരേത്ത പോയെങ്കിലും ഒന്ന ിന് 27 റൺസ് എന്ന നിലയിൽ ഞായറാഴ്ച ക്രീസിലെത്തിയവർ കേരളത്തെ മുന്നോട്ടുനയിച്ചു.
അരുൺ കാർത്തികിെൻറ (12) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ സിജോമോൻ ജോസഫും (55), സഞ്ജു സാംസണും (91) നടത്തിയ ഉജ്ജ്വല കൂട്ടുകെട്ടിൽ കേരളം ഉണർന്നു. രണ്ടിന് 150 കടന്നപ്പോൾ സമനില വിട്ട്, ജയിക്കാമെന്നും സ്വപ്നം കണ്ടു. എന്നാൽ, 53ാം ഒാവറിൽ സിജോമോനെ ടി. നടരാജൻ പുറത്താക്കിയതോടെ കളി വഴിതിരിഞ്ഞു. പിന്നെയെല്ലാം പെെട്ടന്നായിരുന്നു. പി. രാഹുൽ (0), സചിൻ ബേബി (0), വി.എ. ജഗദീഷ് (0) എന്നിവർ രണ്ട് ഒാവറിനുള്ളിൽ പുറത്തായി.
വിഷ്ണു വിനോദ് (14), ബേസിൽ തമ്പി (0), സന്ദീപ് വാര്യർ (0) എന്നിവർ തൊട്ടുപിന്നാലെ മടങ്ങിയതോടെ കേരളം ദയനീയമായി പരാജയപ്പെട്ടു. കൂട്ടത്തകർച്ചക്കിടെ പകച്ചുപോയ സഞ്ജു സാംസൺ എട്ടാമനായാണ് മടങ്ങിയത്. 217 റൺസിന് കേരളം കീഴടങ്ങിയതോടെ തമിഴ്നാടിെൻറ ആദ്യ ജയം. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ടി. നടരാജനാണ് മാൻ ഒാഫ് ദ മാച്ച്. ഗ്രൂപ്പിൽ 13 പോയൻറുമായി രണ്ടാം സ്ഥാനത്താണ് കേരളം. സ്കോർ: തമിഴ്നാട് 268, 252/7 ഡിക്ല. കേരളം 152, 217.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.