Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 4:32 PM GMT Updated On
date_range 27 Oct 2017 10:51 PM GMTരഞ്ജി ട്രോഫി: രാജസ്ഥാനെതിരെ കേരളത്തിന് തകർപ്പൻ ജയം
text_fieldsbookmark_border
തിരുവനന്തപുരം: അനന്തപുരിയിൽ വീണ്ടും കേരളത്തിെൻറ രാജവാഴ്ച. തുമ്പ സെൻറ് സേവിയേഴ്സ് കോളജ് സ്റ്റേഡിയത്തിൽ കരുത്തരായ രാജസ്ഥാനെ 131 റൺസിന് തകർത്താണ് രഞ്ജി ട്രോഫിയിൽ കേരളം വീണ്ടും വിജയവഴി കണ്ടെത്തിയത്. രണ്ടാം ഇന്നിങ്സിൽ തോൽവി ഒഴിവാക്കുന്നതിന് പല്ലുംനഖവും ഉപയോഗിച്ച് ചെറുത്തുനിന്ന രാജസ്ഥാൻ താരങ്ങളെ 211ന് ചുരുട്ടിക്കെട്ടിയാണ് കേരളം സീസണിലെ രണ്ടാംജയം ആഘോഷിച്ചത്. 30.4 ഓവറിൽ 85 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫാണ് രണ്ടാം ഇന്നിങ്സിൽ രാജസ്ഥാനെ തകർത്തത്. മത്സരത്തിലാകെ 10 വിക്കറ്റും അർധസെഞ്ച്വറിയും സെഞ്ച്വറിയും ഉൾപ്പെടെ 184 റൺസുമെടുത്ത ജലജ് സക്സേനയാണ് കളിയിലെ കേമൻ.
സ്കോർ: കേരളം -335, 250/4 ഡിക്ലയേർഡ്, രാജസ്ഥാൻ -243, 211. വിജയത്തോടെ മൂന്നുമത്സരങ്ങളിൽനിന്ന് കേരളത്തിന് 12 പോയൻറായി. ഗ്രീൻഫീൽഡിൽ നടന്ന ആദ്യമത്സരത്തിൽ കരുത്തരായ ഝാർഖണ്ഡിനെ തോൽപിച്ച കേരളം രണ്ടാംമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തുമ്പയിലെ കെ.സി.എ മൈതാനത്ത് ഡേവ് വാട്ട്മോറിെൻറ കുട്ടികൾ വിജയതിലകമണിഞ്ഞത്.
രണ്ടിന് 217 റൺെസന്ന നിലയിൽ നാലാംദിനം കളിതുടങ്ങിയ കേരളത്തിന് തുടക്കംതന്നെ പതറി. 72 റൺസുമായി നിന്ന സഞ്ജു സാംസണിനെ അശോക് മെനേരിയ പുറത്താക്കി. തുടർന്നെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി 16 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 30 റൺസെടുത്ത് പുറത്തായതിന് പിന്നാലെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 105 റൺസുമായി ജലജ് പുറത്താകാതെനിന്നു. 343 റൺസിെൻറ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽതന്നെ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ വെറും ഒരു റണ്ണുള്ളപ്പോൾ ഓപണർമാർ രണ്ടും വന്നപോലെ മടങ്ങി. ഗൗതമിനെ സന്ദീപ് വാര്യരും ഹിതേഷ് യാഗ്നിക്കിനെ എം.ഡി. നിധീഷും പുറത്താക്കി. മൂന്നാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ട് തീർത്ത റോബിൻ ബിസ്റ്റ്-^ബിഷ്ണോയി സഖ്യം പൊരുതിയെങ്കിലും സ്കോർ 64ലെത്തിയപ്പോൾ സിജോമോൻ ജോസഫിെൻറ ഇരട്ടപ്രഹരം. 39 പന്തിൽ 35 റൺസുമായി ബിഷ്ണോയിയും റണ്ണൊന്നുമെടുക്കാതെ അശോക് മെനേരിയയും സിജോക്ക് കീഴടങ്ങി.
എന്നാൽ അഞ്ചാം വിക്കറ്റിൽ റോബിൻ ബിസ്റ്റിനൊപ്പം ലോംറോറും ക്രീസിൽ നിലയുറപ്പിച്ചതോടെ രാജസ്ഥാൻ സമനില സ്വപ്നം കണ്ടുതുടങ്ങി. എന്നാൽ, സ്കോർ 160ൽ നിൽക്കെ റോബിനെ (73) വിക്കറ്റിന് മുന്നിൽ കുരുക്കി സിജോമോൻ കേരളത്തെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തൊട്ടടുത്ത പന്തിൽ തെന്ന ലാമോറും (53) മടങ്ങി. പിന്നീട് കണ്ടത് കൂട്ടക്കുരുതിയായിരുന്നു. ജലജ് സക്സേന രണ്ടും സന്ദീപ് വാര്യർ, എം.ഡി. നിതീഷ്, അരുൺ കാർത്തിക് എന്നിവർ ഓരോ വിക്കറ്റും നേടി. ജലജ് സക്സേനയാണ് കളിയിലെ താരം. നവംബർ ഒന്നിന് തുമ്പ സെൻറ് സേവിയേഴ്സ് ഗ്രൗണ്ടിൽ ജമ്മു^കശ്മീരിനെതിരെയാണ് കേരളത്തിെൻറ അടുത്തമത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story