Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്​ജി ട്രോഫി:...

രഞ്​ജി ട്രോഫി: ​േകരളത്തിന്​ ലീഡ്​

text_fields
bookmark_border
ranji-trophy
cancel

ലാഹ്​ലി:രഞ്​ജി ട്രോഫി ഗ്രൂപ്പ്​ മത്സരത്തിൽ ഹരിയാനക്കെതിരെ കേരളത്തിന്​ ലീഡ്​. ഹരിയാനയുടെ ഒന്നാം ഇന്നിങ്​സ്​ സ്​കോറായ 205 റൺസ്​ പിന്തുടരുന്ന കേരളം മൂന്നാം ദിനം കളി പുനരാരംഭിച്ചപ്പോൾ 3 വിക്കറ്റിന്​ 272 എന്ന നിലയിലാണ്​. സെഞ്ച്വറിയിലേക്ക്​ കുതിക്കുന്ന രോഹൻ പ്രേമും (92) 60 പന്തിൽ 55 റൺസടിച്ച്​ ബേസിൽ തമ്പിയുമാണ്​ ക്രീസിൽ.

രണ്ടാം ദിനം കളി നിർത്തു​േമ്പാൾ 203 റൺസിന്​ കേരളത്തി​​െൻറ മൂന്ന്​ സുപ്രധാന വിക്കറ്റുകൾ നഷ്​ടമായിരുന്നു. രണ്ടാം ഒാവറിൽ തന്നെ ഒാപണർ അരുൺ കാർത്തിക്കി​നെ എ.എച്ച്​ ഹൂഡ പവലിയനിലേക്കെത്തിച്ചു. രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ട്​കെട്ടുമായി ജലജ്​ സക്​സേനയും രോഹൻ പ്രേമും കേരളത്തി​​െൻറ ​സ്​കോർനില പത​ുക്കെ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന്​ 172 റൺസാണ്​ കൂട്ടിച്ചേർത്തത്​. സക്​സേനയ്​ക്ക്​ പിന്നാലെ വന്ന സഞ്​ജു സാംസനെ(16) ചാഹൽ എൽബിയിൽ കുരുക്കി. തുടർന്ന്​ വന്ന ബേസിൽ തമ്പി, രോഹൻ പ്രേം എന്നിവരാണ്​ ക്രീസിൽ. 

നേരത്തെ, 81.3 ഓവറില്‍ 208 റൺസിന് ഹരിയാനയെ കേരളം ഓൾഔട്ടാക്കിയിരുന്നു.18 ഓവറിൽ 50 റൺസ് വഴങ്ങി നാലുവിക്കറ്റ് എടുത്ത സന്ദീപ്​ വാര്യരാണ്​ ഹരിയാനയെ തകർത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hariyanaranji trophymalayalam newssports newsCricket NewsKerala News
News Summary - Ranji Trophy: Kerala wear down Haryana-Sports news
Next Story