രഞ്ജി ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം; 21 റൺസ് ജയം
text_fieldsതിരുവനന്തപുരം: തോൽവിയുടെ തുമ്പത്ത് നിന്ന് അസാമാന്യചങ്കുറപ്പോടെ പന്തെറിഞ്ഞ കേ രളത്തിെൻറ ചുണക്കുട്ടികൾക്ക് മുന്നിൽ പഞ്ചാബികളുടെ കുറ്റിതെറിച്ചു. രഞ്ജിട്രോഫി പേ ായൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബിനെ 21 റൺസിനാണ് കേരളം തുമ്പയിൽ ചുരുട്ടി ക്കെട്ടിയത്. 146 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ പഞ്ചാബ് 46.1 ഓവറിൽ 124 റൺസിന് പുറത്തായി. 23.1 ഓവറിൽ 51 റൺസ് മാത്രം വഴങ്ങി ഏഴുവിക്കെറ്റെടുത്ത ജലജ് സക്സേനയുടെ മിന്നും പ്രകടനമാണ് ഈ സീസണിൽ ആദ്യ വിജയത്തിന് വഴിയൊരുക്കിയത്. സിജോമോൻ ജോസഫ് രണ്ടും എം.ഡി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. വിജയത്തോടെ ആറ് പോയൻറും കേരളം പോക്കറ്റിലാക്കി. സ്കോർ: കേരളം -227 & 136. പഞ്ചാബ്- 218 &124.
തിങ്കളാഴ്ച രാവിലെ അഞ്ചിന് 88 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റെടുത്ത കേരളം 39.5 ഓവറിൽ 136 റൺസിന് പുറത്തായി. ശേഷിച്ച അഞ്ച് വിക്കറ്റും ഇന്ത്യൻ താരം സിദ്ധാർഥ് കൗൾ പിഴുതെടുത്തു. 7.5 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് കൗൾ അഞ്ചു വിക്കറ്റെടുത്തത്. 31 റൺസെടുത്ത ഓപണർ അക്ഷയ് ചന്ദ്രനാണ് കേരളത്തിെൻറ ടോപ് സ്കോറർ. മുഹമ്മദ് അസ്ഹറുദ്ദീൻ (27), ജലജ് സക്സേന (നാല്) സിജോമോൻ ജോസഫ് (പൂജ്യം) എം.ഡി. നിധീഷ് (നാല്), ബേസിൽ തമ്പി എന്നിവരൊക്കെ കൗളിെൻറ ഇരകളായി. അതേസമയം, ആദ്യ ഇന്നിങ്സിൽ 91 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറിനെ രണ്ടാം ഇന്നിങ്സിലും കീഴ്പ്പെടുത്താൻ പഞ്ചാബികൾക്കായില്ല. പുറത്താകാതെ 28 റൺസാണ് സൽമാെൻറ സമ്പാദ്യം.
സ്പിന്നിൽ വെടിമരുന്ന് പുരട്ടി ജലജ്
കിട്ടിയ അടിക്ക് അതേ നാണയത്തിലായിരുന്നു കേരളത്തിെൻറ തിരിച്ചടി. ഫാസ്റ്റ് ബൗളർമാരെ ഉപയോഗിച്ച് കേരളത്തെ എറിഞ്ഞൊതുക്കിയ പഞ്ചാബികളെ രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാരെ ഉപയോഗിച്ച് കറക്കി വീഴ്ത്താനായിരുന്നു സച്ചിൻ ബേബിയുടെ പദ്ധതി. രണ്ടാം ഇന്നിങ്സിലെ രണ്ടാം പന്തിൽ ഓപണർ രോഹൻ മർവാഹയെ (പൂജ്യം) വിക്കറ്റ് കീപ്പർ അസ്ഹറുദ്ദീെൻറ കൈകളിലെത്തിച്ച് ജലജ് ആദ്യ വെടിപൊട്ടിച്ചു. അടുത്ത ഊഴം സിജോമോൻ ജോസഫിെൻറതായിരുന്നു. കുത്തിത്തിരിയുന്ന പന്തുകളെ ശ്രദ്ധയോടെ നേരിട്ട സൻവീർ സിങ്ങിെൻറ (18) സ്റ്റമ്പ് ഇളക്കി അസ്ഹറുദ്ദീന് നൽകി. എന്നാൽ, 11ാം ഓവറിലാണ് പഞ്ചാബ് അക്ഷരാർഥത്തിൽ ഞെട്ടിയത്.
ആദ്യ ഇന്നിങ്സിലെ ടോപ് സ്കോററും ക്യാപ്റ്റനുമായ മൻദീപ് സിങ്ങിനെയും (10), സൂപ്പർ താരം അൻമോൽപ്രീത് സിങ്ങിനെയും (പൂജ്യം) തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി ജലജ് സക്സേന കേരളത്തെ ഡ്രൈവിങ് സീറ്റിലിരുത്തി.അഭിഷേക് ശർമയും (പൂജ്യം) വന്നപോലെ മടങ്ങിയതോടെ അഞ്ചിന് 40 റൺസെന്ന നിലയായി സന്ദർശകർ. ഒമ്പതാം വിക്കറ്റിൽ തകർപ്പനടികൾ പുറത്തെടുത്ത് സിദ്ധാർഥ് കൗളും (22), മായങ്ക് മാർക്കണ്ഡെയും (23) കേരളത്തിെൻറ ചങ്കിടിപ്പ് കൂട്ടിയെങ്കിലും ചായക്കുശേഷമുള്ള ആദ്യ ഓവറിൽത്തന്നെ നിധീഷ് കൗളിന് മടക്ക ടിക്കറ്റ് നൽകി.
തൊട്ടുപിന്നാലെ മായങ്കിനെ പുറത്താക്കി ജലജാണ് കളിയുടെ മൂന്നാം ദിനം തന്നെ മത്സരത്തിന് പാക്കപ്പ് പറഞ്ഞത്. സൽമാൻ നിസാറാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ ഡൽഹിയോടു സമനില വഴങ്ങിയ കേരളം പിന്നീട് ഗുജറാത്ത്, ബംഗാൾ, ഹൈദരാബാദ് ടീമുകളോട് പരാജയപ്പെട്ടിരുന്നു. രാജസ്ഥാനെതിരെ 19നാണ് കേരളത്തിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.