രഞ്ജി; സെമിക്കൊരുങ്ങാം
text_fieldsന്യൂഡൽഹി: ചരിത്രം കുറിച്ച് രഞ്ജി ട്രോഫി ക്രിക്കറ്റിൽ സെമിഫൈനലിൽ പ്രവേശിച്ച കേരള ത്തിന് എതിരാളികൾ നിലവിലെ ചാമ്പ്യന്മാരായ വിദർഭ. ഉത്തരാഖണ്ഡിനെ തോൽപിച്ചാണ് വി ദർഭ സെമിയിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ സൗരാഷ്ട്രയും കർണാടകയും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിൽ ക്വാർട്ടർ പോരാട്ടത്തിൽ വിദർഭ കേരളത്തിനെ തോൽപിച്ചിരുന്നു. ഇത്തവണ ഗുജറാത്തിനെ 113 റൺസിന് തകർത്താണ് കേരളത്തിെൻറ സെമി പ്രവേശനം. വയനാട് കൃഷ്ണ ഗിരി സ്റ്റേഡിയത്തിൽ 24 മുതലാണ് കേരളം x വിദർഭ സെമി. സൗരാഷ്ട്ര x കർണാടക മത്സരം ബംഗളൂരുവിലും നടക്കും.
ഉത്തരാഖണ്ഡിനെ ഇന്നിങ്സിനും 115 റൺസിനും തോൽപിച്ചാണ് വിദർഭ അനായാസം സെമിയിലെത്തിയത്. സൗരവ് റാവത്തിെൻറ (108) സെഞ്ച്വറിയും അവ്നേഷ് സുദ (91), വൈഭവ് സിങ് (67) എന്നിവരുടെ അർധ സെഞ്ച്വറിയുടെയും മികവിൽ ഒന്നാം ഇന്നിങ്സിൽ 355 റൺസെടുത്തിരുന്ന സൗരാഷ്ട്രക്കെതിരെ വെറ്ററൻ താരം വസീം ജാഫറിെൻറ (200) മികവിൽ വിദർഭ തിരിച്ചടിക്കുകയായിരുന്നു (629). ഉമേഷ് യാദവും ആദിത്യയും ചേർന്ന് രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റും വീഴ്ത്തിയതോടെ, ഉത്തരാഖണ്ഡ് 159 റൺസിന് പുറത്തായി. സ്കോർ: ഉത്തർപ്രദേശ്: 355,159 -വിദർഭ 629.
ഉത്തർപ്രദേശിനെ ആറു വിക്കറ്റിന് തോൽപിച്ചാണ് സൗരാഷ്ട്ര സെമിയിൽ പ്രവേശിച്ചത്. ആസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ നെട്ടല്ലായ ചേതേശ്വർ പുജാരയുടെയും (67) ഷെൽഡൺ ജാക്സണിെൻറയും (73) അവസാന ദിവസത്തെ ചെറുത്തുനിൽപിലാണ് 372 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം സൗരാഷ്ട്ര മറികടന്നത്. ഹാർവിക് ദേശായിയും (116) സ്നെൽ പേട്ടലും (72) തുടങ്ങിവെച്ച മികച്ച കൂട്ടുകെട്ട് പുജാര ഏറ്റെടുക്കുകയായിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും വലിയ പിന്തുടർന്നുള്ള ജയമാണിത്. സ്കോർ: ഉത്തർപ്രദേശ് 385,194- സൗരാഷ്ട്ര -208, 372/4.
കർണാടക രാജസ്ഥാനെ ആറു വിക്കറ്റിന് തോൽപിച്ചാണ് സെമിയിൽ പ്രവേശിച്ചത്. സ്കോർ: രാജസ്ഥാൻ- 224, 222 കർണാടക- 263, 185/4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.